Sunday December 04, 2016
Latest Updates

ലുവാസ് റെഡ് ലൈന്‍, ജെര്‍വീസില്‍ സര്‍വീസ് നിര്‍ത്തും

ലുവാസ് റെഡ് ലൈന്‍, ജെര്‍വീസില്‍ സര്‍വീസ് നിര്‍ത്തും

ഡബ്ലിന്‍:ഡബ്ലിന്‍ സിറ്റിയിലെ ഗ്രീന്‍,റെഡ് ലുവാസ് ക്രോസ് ലൈന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് റെഡ് ലൈനിലെ പല സ്ഥലങ്ങളിലെയും സര്‍വീസ് ഈ സമ്മറില്‍ നിര്‍ത്തലാക്കുമെന്ന് കമ്പനി. ഒ കോണല്‍ സ്ട്രീറ്റ്, മാള്‍ബറോ സ്ട്രീറ്റ് എന്നിവിടങ്ങളിലെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായതിനു ശേഷം മാത്രമേ ഈ സര്‍വീസുകള്‍ പുനരാരംഭിക്കുകയുള്ളൂ.

ആബേ സ്ട്രീറ്റ് മുതല്‍ ദി പോയിന്റ് വരെ യാത്രക്കാര്‍ക്ക് താല്ക്കാലികമായി ലുവാസില്‍ യാത്ര ചെയ്യാനാവില്ല..മെയ് 21ന് രാത്രി 9 മണിയോടെ ഇവിടങ്ങളിലെ സര്‍വീസ് നിര്‍ത്തലാക്കും.

ലുവാസ് സര്‍വീസ് നിര്‍ത്തലാക്കുന്ന ഇടങ്ങളില്‍ സര്‍വീസ് പുനരാരംഭിക്കുംവരെ പകരം ബസ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ലുവാസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. ലീപ് കാര്‍ഡ്, ലുവാസ് കാര്‍ഡ് എന്നിവയുള്ളവര്‍ക്ക് അവയുപയോഗിച്ച് ഈ സ്ഥലങ്ങളിലേയ്ക്ക് പോകുന്ന ബസില്‍ ഉപയോഗിക്കാന്‍ കഴിയും.

Scroll To Top