Tuesday December 06, 2016
Latest Updates

ജനങ്ങള്‍ വലയും; ഈസ്റ്റര്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ഡബ്ലിനില്‍ ലുവാസ് സമരം

ജനങ്ങള്‍ വലയും; ഈസ്റ്റര്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ഡബ്ലിനില്‍ ലുവാസ് സമരം

ഡബ്ലിന്‍: ലുവാസ് ഡ്രൈവര്‍മാരുടെ ക്ഷേമത്തിനും മെച്ചപ്പെട്ട ശമ്പളത്തിനുമായി തൊഴിലാളി സംഘടനകളും വര്‍ക്ക് പ്ലേസ് റിലേഷന്‍സ് അധികൃതരം തമ്മിലുള്ള ചര്‍ച്ച് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഈസ്റ്റര്‍ ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങളില്‍ ട്രാം സര്‍വ്വീസ് സമരത്തിലായിരിക്കുമെന്ന് പ്രമുഖ ട്രേഡ് യൂണിയന്‍ സിപ്റ്റു.

ഇതോടെ 1916 ഈസ്റ്റര്‍ റൈസിങ്ങിന്റെ 100ാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിലെത്തുന്ന അഞ്ചു ലക്ഷത്തോളം ആളുകള്‍ കഷ്ടത്തിലാകുമെന്ന് ഉറപ്പായി. ഏപ്രില്‍ മാസത്തില്‍ വീണ്ടും സമരം നടത്തുമെന്നും സിപ്റ്റു വക്താവ് അറിയിച്ചു.

സമരം നടത്താനുള്ള നീക്കം പുതിയ ചര്‍ച്ചകള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് ഈ ആഴ്ച ആദ്യം ഉപേക്ഷിച്ചിരുന്നു. സര്‍വ്വീസ് നടത്തുന്ന ട്രാന്‍സ്‌ഡേവ് മാനേജ്‌മെന്റ്, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ തമ്മില്‍ ഡബ്ല്യു.ആര്‍.യുവിലായിരുന്നു ചര്‍ച്ച. ലുവാസ് ഡ്രൈവര്‍മാര്‍ക്ക് 18% ശമ്പള വര്‍ദ്ധനവ് എന്ന നിര്‍ദ്ദേശം പക്ഷേ ഡ്രൈവര്‍മാര്‍ തൃപ്തികരമല്ല എന്നു പറഞ്ഞ് വോട്ടിങ്ങിലൂടെ തള്ളിയതോടെ വീണ്ടും സമരത്തിന് കളമൊരുങ്ങുകയായിരുന്നു. നിര്‍ദ്ദേശം തള്ളിയത് മാനേജ്‌മെന്റിനെ ഞെട്ടിച്ചതായിലുവാസ് മാനേജ്‌മെന്റും സര്‍ക്കാര്‍ വൃത്തങ്ങളും പ്രസ്താവനയില്‍ പറഞ്ഞു.

Scroll To Top