Thursday December 08, 2016
Latest Updates

ഡബ്ലിനില്‍ കാറും ട്രാമും കൂട്ടിയിടിച്ചു,സര്‍വീസ് മുടങ്ങി 

ഡബ്ലിനില്‍ കാറും ട്രാമും  കൂട്ടിയിടിച്ചു,സര്‍വീസ് മുടങ്ങി 

ഡബ്ലിന്‍: ഡബ്ലിനില്‍ കാറും ലുവാസും തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ലുവാസ് സര്‍വീസ് നിര്‍ത്തിവച്ചു. ഇന്നലെ രാത്രിയാണ് സര്‍വീസ് മുടങ്ങിയത്. ബിഎംഡബ്ല്യൂ കാറാണ് ലുവാസുമായി കൂട്ടിയിടിച്ചത്. ഡബ്ലിനിലെ ലെപ്പാര്‍ഡ്‌സ് ടൌണിലെ ഗ്ലെന്‍സിയാന്‍ സ്റ്റോപ്പില്‍ വച്ചാണ് കാറും ലുവാസും കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. അപകടത്തില്‍ കാറിന്റെ ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു.

അപകടം നടന്നയുടന്‍ ഗാര്‍ഡയും എമര്‍ജന്‍സി സര്‍വീസും ഉടന്‍ സ്ഥലത്തെത്തി. ഗ്രീന്‍ ലുവാസ് ലൈനിന്റെ പവര്‍ ട്രാന്‍സ്‌ഫോമറുമായാണ് കാറ് കൂട്ടിയിടിച്ചതെന്ന് ഗാര്‍ഡ അറിയിച്ചു. ട്രാക്കില്‍ കാര്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സര്‍വീസ് സാന്‍ഡി ഫോര്‍ഡിനും സെന്റ് സ്റ്റീഫന്‍സ് ഗ്രീനിനും ഇടയ്ക്ക് മാത്രമായി ചുരുക്കിയിരുന്നു. 

ലൈനില്‍ സര്‍വീസ് പുനരാരംഭിച്ചതായി പിന്നീട് ലുവാസ് സ്ഥിരീകരിച്ചു.

Scroll To Top