Friday September 22, 2017
Latest Updates

ധീരദേശാഭിമാനി ലഫ്. കേണല്‍ നിരഞ്ജന്‍കുമാറിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി 

ധീരദേശാഭിമാനി ലഫ്. കേണല്‍ നിരഞ്ജന്‍കുമാറിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി 

മണ്ണാര്‍ക്കാട് :ഭാരതാംബയുടെ പ്രിയപുത്രന്‍ പത്താന്‍കോട്ടില്‍ വീരമൃത്യൂ വരിച്ച ലഫ്. കേണല്‍ ഇ.കെ.നിരഞ്ജന്‍കുമാറിന് ബംഗളൂരുവിലും പാലക്കാട്ടും ആയിരങ്ങളുടെ അന്ത്യാഞ്ജലി.ജന്മനാടായ മണ്ണാര്‍ക്കാട് എലുമ്പുലാശേരിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌കരിച്ചു.പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്.നിരവധി പേരാണ് നാടിന്റെ വീരപുത്രന് അവസാനമായി ആദരമര്‍പ്പിക്കാന്‍ എത്തിയത്.

കഴിഞ്ഞ ദിവസം നാലേ കാലോടെയാണ് നിരഞ്ജന്റെ മൃതദേഹം പാലക്കാട് എത്തിച്ചത്. പാലക്കാട് പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം ജന്മനാടായ എലുമ്പുലാശേരിയില്‍ എത്തിച്ചത്.niranjan-last-rites_650x400_71451977109

സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. എലുമ്പാശേരി കളരിക്കല്‍ വീട്ടില്‍ ഇ. കെ ശിവരാജന്റെയും പരേതയായ രാജേശ്വരിയുടെയും മകനാണ് നിരഞ്ജന്‍. മലപ്പുറം പാലൂര്‍ സ്വദേശി ഡോ. രാധികയാണ് ഭാര്യ. മകള്‍ വിസ്മയ. ബംഗളൂരു ജാലഹള്ളിയിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് സ്‌കൂള്‍ മൈതാനത്ത് തിങ്കളാഴ്ച പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ ആയിരങ്ങളാണ് അന്ത്യോപചാരമര്‍പ്പിക്കാനത്തെിയത്. തിങ്കളാഴ്ച രാവിലെതന്നെ ബി.ഇ.എല്‍ മൈതാനത്ത് സഹപാഠികളും നാട്ടുകാരും ഉള്‍പ്പെടെ വന്‍ജനാവലി എത്തിയിരുന്നു. പഠിച്ചതും വളര്‍ന്നതും ബംഗളൂരുവിലായതിനാല്‍ വലിയ സുഹൃദ്വലയമാണ് ഇവിടെയുള്ളത്. ബി.ഇ.എല്‍ ജീവനക്കാരനായിരുന്ന അച്ഛന്‍ ഇ.കെ. ശിവരാജന്റെ സുഹൃത്തുക്കളും യാത്രാമൊഴി നല്‍കി.

ഞായറാഴ്ച അര്‍ധരാത്രി ബംഗളൂരു എച്ച്.എ.എല്‍ വിമാനത്താവളത്തിലത്തെിച്ച മൃതദേഹം മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ് ഏറ്റുവാങ്ങിയിരുന്നു. കമാന്‍ഡോ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടി പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. ദൊഡ്ഡബൊമ്മസന്ദ്ര സുബ്രഹ്മണ്യ ലേ ഔട്ടിലെ നാലാം നമ്പര്‍ വീട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം കാണാന്‍ സുഹൃത്തുക്കളും അയല്‍വാസികളും ഉള്‍പ്പെടെ ആയിരത്തോളം പേരത്തെി. രാവിലെ ഒമ്പതിന് പൊതുദര്‍ശനത്തിന് വെക്കാന്‍ വന്‍ജനാവലിയുടെ അകമ്പടിയോടെയാണ് മൃതദേഹം ബി.ഇ.എല്‍ സ്‌കൂള്‍ മൈതാനത്തേക്ക് കൊണ്ടുവന്നത്.
********                           ******                                    *********
സ്‌നേഹനിധിയായ പിതാവ് എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞതറിയാതെ ബന്ധുവിന്റെ ചുമലില്‍ തലചായ്ച്ച് ഉറങ്ങുകയായിരുന്നു രണ്ട് വയസ്സുകാരി വിസ്മയ. ഹെലികോപ്റ്റടിന്റെ ശബ്ദം കേട്ടുണര്‍ന്ന ആ കുഞ്ഞുമുഖം അന്ത്യാഞ്ജലി അര്‍പ്പിക്കാനത്തെിയവര്‍ക്ക് നോവുന്ന കാഴ്ചയായി. വീരമ്യത്യു വരിച്ച ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന് അശ്രുപൂജയര്‍പ്പിക്കാന്‍ ഒഴുകിയത്തെിയ ആയിരങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിന്റെ മകള്‍ വിസ്മയയുടെ മുഖം എന്നുമുണ്ടാകും. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് മൃതദേഹത്തോടൊപ്പം ബംഗളൂരുവില്‍നിന്ന് ഭാര്യ രാധികയും മകള്‍ വിസ്മയയും എത്തിയത്.niranjan-pathankot-pti.2

ദു$ഖം തളംകെട്ടിയ മുഖവുമായി ഇറങ്ങിയത്തെിയ കുടുംബാംഗങ്ങള്‍ക്കിടയില്‍നിന്ന് പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തിന് മുന്നിലേക്ക് രാധികയെ സഹോദരന്‍ മഹേഷാണ് കൂട്ടിക്കൊണ്ടുവന്നത്. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വിക്ടോറിയ കോളജ് മൈതാനത്ത് പ്രിയതമന്റെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ എത്തിയ രാധിക വിതുമ്പലടക്കാനാവതെ തേങ്ങിക്കരഞ്ഞു. ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ പാടുപെട്ടു. രാധികയുടെ തേങ്ങല്‍ അശ്രുപൂജ അര്‍പ്പിക്കാനത്തെിയവരുടെയും കണ്ണുനിറച്ചു. മലപ്പുറം പുലാമന്തോള്‍ പാലൂര്‍ ഗോപാലകൃഷ്ണ പണിക്കരുടെ മകള്‍ ഡോ. കെ.ജി. രാധികയെ നിരഞ്ജന്‍ കുമാര്‍ വിവാഹം കഴിച്ചത് മൂന്ന് വര്‍ഷം മുമ്പാണ്. മുമ്പ് മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പിലായിരുന്ന നിരഞ്ജന്‍ എയര്‍ഫോഴ്‌സ് എന്‍.എസ്.ജി ഡിബി യൂനിറ്റില്‍ ഡെപ്യൂട്ടേഷനിലാണ് എത്തിയത്. നേരത്തേ പ്രധാനമന്ത്രിയുടെ സുരക്ഷാസംഘത്തില്‍ സേവനമനുഷ്ഠിച്ച നിരഞ്ജന്‍ ഈയിടെയാണ് അതിര്‍ത്തിസേനക്കൊപ്പം ചേര്‍ന്നത്.
ന്യൂഡല്‍ഹിയില്‍ താമസമാക്കിയ കുടുംബം ഓണത്തിന് എളമ്പുലാശ്ശേരിയില്‍ വന്നിരുന്നു. തറവാട്ടിലും ഭാര്യവീടായ പുലാമന്തോള്‍ പാലൂരിലെ വീട്ടിലും ഏതാനം ദിവസം തങ്ങിയശേഷമാണ് നിരഞ്ജനും രാധികയും മകള്‍ വിസ്മയയും മടങ്ങിയത്. ദന്തഡോക്ടറാണ് രാധിക.
ഭാര്യാപിതാവ് ഗോപാലകൃഷ്ണപണിക്കര്‍ ഡിസംബര്‍ 13ന് ഡല്‍ഹിയിലത്തെി മകളെയും മരുമകനെയും സന്ദര്‍ശിച്ചിരുന്നു. എട്ടിന് അവധിക്ക് നാട്ടിലത്തൊനിരിക്കെയാണ് നിരഞ്ജന്റെ അകാല വേര്‍പാട്.

Scroll To Top