Friday December 02, 2016
Latest Updates

യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ കൂലി നല്‍കുന്ന രാജ്യങ്ങളിലൊന്ന് അയര്‍ലണ്ട്!

യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ കൂലി നല്‍കുന്ന രാജ്യങ്ങളിലൊന്ന് അയര്‍ലണ്ട്!

ഡബ്ലിന്‍:യൂറോപ്യന്‍ യൂണിയനില്‍, ജോലിക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ കൂലി നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട് എന്ന് രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനയായ യൂണൈറ്റ് ദി യൂണിയന്‍. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ 15 രാജ്യങ്ങളില്‍, ഏറ്റവും കുറവ് കൂലി നല്‍കുന്നതില്‍ അഞ്ചാം സ്ഥാനമാണ് അയര്‍ലണ്ടിന്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്.

അതേസമയം ആളോഹരി വരുമാനത്തിന്റെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ മൂന്നാം സ്ഥാനത്തുള്ള സമ്പദ് വ്യവസ്ഥയാണ് അയര്‍ലണ്ടിലേത് എന്നിരിക്കെയാണ് ഈ വിവരം പുറത്തുവരുന്നത്. എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബെല്‍ജിയം, ഫിന്‍ലാന്‍ഡ് എന്നിവയെല്ലാം ജോലിക്കാര്‍ക്ക് അയര്‍ലണ്ട് നല്‍കുന്നതിനേക്കാള്‍ വേതനം നല്‍കുന്നുണ്ട്. ശരാശരി കുറഞ്ഞ വേതനത്തിലും 24% കുറവാണ് അയര്‍ലണ്ടിലെ കൂലി എന്നും കണക്കുകള്‍ തെളിയിക്കുന്നു.

ജലസേചനം, അഴുക്കുചാല്‍ എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെ വരുമാനം, യൂറോപ്യന്‍ യൂണിയനിലെ ശരാശരിയെക്കാള്‍ 30% താഴെയാണ് അയര്‍ലണ്ടില്‍ എന്നും കണക്കുകള്‍ കാണിക്കുന്നു.

യൂറോസാറ്റ്, ഐഎംഎഫ്, ഒഇസിഡി തുടങ്ങിയവയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് യുണൈറ്റ് ദി യൂണിയന്‍ ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

Scroll To Top