Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ ഇനി മധുരം കുറയും ! ഐസ്‌ക്രീമിലും സീരിയലിലുംഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പൊതു ധാരണ

അയര്‍ലണ്ടില്‍ ഇനി മധുരം കുറയും ! ഐസ്‌ക്രീമിലും സീരിയലിലുംഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പൊതു ധാരണ

ഡബ്ലിന്‍:അയര്‍ലണ്ടില്‍ താമസിക്കുന്നവര്‍ ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവ് കുറച്ച് ക്രമീകരിക്കാനായി വിവിധ ഭക്ഷ്യോത്പാദന കമ്പനികള്‍ നീക്കം ആരംഭിച്ചു.രാജ്യത്തെ പഞ്ചസാരയുടെ ഉപഭോഗം അമിതമായി കുതിച്ചുയരുകയാണ് എന്ന വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ കണ്ടെത്തലിനെ തുടര്‍ന്നാണിത്.

ഒരു ദിവസം 24 ടീസ്പൂണ്‍ പഞ്ചസാരയാണ് ഐറിഷ്‌കാര്‍ ശരാശരി ആഹരിക്കുന്നത് എന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ കണ്ടെത്തിയത്.ഷുഗര്‍ ക്രാഷ് ഡോക്കുമെന്ണ്ടറി എന്ന പേരില്‍ ഡോ.ഈവാ ഒസ്‌മോണ്ട് തയാറാകിയ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ പഞ്ചസാര ഉപഭോഗത്തില്‍ നാലാം സ്ഥാനം അയര്‍ലണ്ട് ‘കരസ്ഥമാക്കിയിട്ടുണ്ട്!.ഇതില്‍ കൂടുതലും വിവിധ ഭക്ഷണ പദാര്‍ഥങ്ങളിലൂടെയാണ് അകത്തെത്തുന്നത്.

സര്‍ക്കാരും,മാധ്യമങ്ങളും ,പൊതുജനങ്ങളും ഈ ഡോക്കുമെന്ണ്ടറിയെ കുറിച്ചു കാര്യമായ ചര്‍ച്ച ആരംഭിച്ചതിനെ തുടര്‍ന്നാണ് വിവിധ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങളില്‍ മധുരം കുറയ്ക്കാനുള്ള നടപടികളുമായി മുമ്പോട്ട് വന്നിട്ടുള്ളത്.

പ്രമുഖ സീരിയല്‍ നിര്‍മ്മിതാക്കാളായ കെല്ലൊഗ്‌സ് ഈ വര്ഷം 723 ടണ്‍ പഞ്ചസാര തങ്ങള്‍ വെട്ടികുറയ്ക്കുമെന്നു പ്രഖ്യാപിച്ചു.കമ്പനിയുടെ ഫ്രൊസ്റ്റീസ്,കൊക്കോ പോപ്പ് എന്നി ബ്രാണ്ടുകളില്‍ അടക്കം ഈ വര്‍ഷം പഞ്ചസാരയുടെ അളവ് കുറയ്ക്കും.

മിക്ക സോഫ്റ്റ് ഡ്രിങ്ക് കമ്പനികളും പഞ്ചസാര വിരുദ്ധ മുന്നേറ്റത്തില്‍ പങ്കു ചേരുന്നുണ്ട്.കൊക്കോ ക്കോള ഈ വര്‍ഷം 5 ശതമാനം പഞ്ചസാര കുറവ് ചെയ്യുമെന്നാണ് വാഗ്ദാനം ചെയ്തത്.

ബെന്‍ ആന്‍ഡ് ജെറിയും,മാഗ്‌നവും കോര്‍ണറ്റോയും അടക്കമുള്ള ഐസ് ക്രീമുകളും ഇതേ തീരുമാനത്തില്‍ എത്തി കഴിഞ്ഞു.സ്പ്രിംഗില്‍ തന്നെ പഞ്ചസാര കുറച്ചുള്ള ഉത്പന്നങ്ങള്‍ വിപണിയിലെത്തും.

പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിന് ഐറിഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ച ഷുഗര്‍ ടാക്‌സ് നിലവില്‍ വരും മുമ്പേ ജനകീയമായ മുന്നേറ്റമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.കൂടുതല്‍ കമ്പനികള്‍ പഞ്ചസാരയുടെ ഉപഭോഗം കുറയ്ക്കുമെന്നാണ് വെളിപ്പെടുത്തലുകള്‍.പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതോടെ വിലഘടനയിലും കുറവുണ്ടാകുമെങ്കിലും അതേ കുറിച്ച് കമ്പനികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Scroll To Top