Sunday December 04, 2016
Latest Updates

ഭവന പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നു, 1,700 വീടുകള്‍ നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് ആരോപണം

ഭവന പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നു, 1,700 വീടുകള്‍ നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് ആരോപണം

ഡബ്ലിന്‍:രാജ്യത്തെ ഭവനമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനായി സര്‍ക്കാര്‍ 1,700 വീടുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം ഒരു വര്‍ഷമായിട്ടും പാലിക്കപ്പെട്ടില്ല. ഷോവല്‍ റെഡി സോഷ്യല്‍ ഹൗസിങ് എന്ന് പേരിട്ട പദ്ധതിയുടെ ഭാഗമായി ഇതുവരെ ഒരു വീട് പോലും നിര്‍മ്മിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച പദ്ധതിയുടെ ഭാഗമായി പലയിടങ്ങളിലും ഇപ്പോള്‍ മാത്രമാണ് ആര്‍ക്കിടെക്റ്റുമാരെയും മറ്റും നിയമിക്കാന്‍ തുടങ്ങിയിരിക്കുന്നത്.

താമസിക്കാന്‍ വീടില്ലാത്ത 90,000 കുടുംബങ്ങളെ ഉദ്ദേശിച്ചാണ് ഭവനപദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ ആരംഭശൂരത്വത്തിനു ശേഷം ഭൂമിയേറ്റെടുക്കല്‍, അനുമതി വാങ്ങല്‍ എന്നിവയിലെല്ലാം അധികൃതര്‍ ഉദാസീനത കാണിക്കുകയായിരുന്നു. എന്നാല്‍ നിര്‍മ്മാണം ദ്രുതഗതിയിലാക്കാനായി ഇപ്പോള്‍ സര്‍ക്കാര്‍ നേരിട്ട് പ്രോജക്ട് ഡെലിവറി ടീമുകളെ നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ഹൗസിങ് മിനിസ്റ്റര്‍ സിമോണ്‍ കൊവേനി സ്ഥിരീകരിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2,730 വീടുകള്‍ നിര്‍മ്മിക്കാന്‍ പരിസ്ഥിതി വകുപ്പിന്റെ അനുമതി പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇവയില്‍ ഒന്നു പോലും ഇതുവരെ പണി പൂര്‍ത്തിയാക്കിയിട്ടില്ല.

Scroll To Top