Tuesday December 06, 2016
Latest Updates

പോര്‍ട്ട് ലീഷില്‍ നാല് ബെഡ് റൂം വീടും ഒരേക്കര്‍ സ്ഥലവും വില്‍പ്പനയ്ക്ക്,വില 22,000 യൂറോ !ഡബ്ലിനില്‍ തന്നെ താമസിക്കണമെന്ന് വാശി പിടിയ്ക്കണോ ?

പോര്‍ട്ട് ലീഷില്‍ നാല് ബെഡ് റൂം വീടും ഒരേക്കര്‍ സ്ഥലവും വില്‍പ്പനയ്ക്ക്,വില 22,000 യൂറോ !ഡബ്ലിനില്‍ തന്നെ താമസിക്കണമെന്ന് വാശി പിടിയ്ക്കണോ ?

പോര്‍ട്ട് ലീഷ്:ഡബ്ലിനില്‍ വില കുതിച്ചു കയറുമ്പോഴും സമീപ പ്രദേശങ്ങളില്‍ വില വലിയ വര്‍ദ്ധനവ് ഒന്നും ഉണ്ടാകിയിട്ടില്ലേ?അങ്ങനെയാണ് പോര്‍ട്ട് ലീഷിലെ ഈ വസ്തു വില്‍പ്പന പരസ്യം കണ്ടാല്‍ തോന്നുക. ഡബ്ലിനിലെ ലൂക്കനില്‍ നിന്നും 85 കിലോ മീറ്റര്‍ ദൂരത്തില്‍,ഗൂഗിള്‍ മാപ്പ് പ്രകാരം ഒരു മണിക്കൂര്‍ 10 മിനുട്ട് ദൂരത്തില്‍ നിസാരവിലയ്ക്ക് സ്ഥലവും വീടും കിട്ടിയാല്‍ എന്തിന് വേണ്ടെന്നു വയ്ക്കണം?

നഗരത്തിലെ ശ്വാസം മുട്ടുന്ന തിരക്കില്‍ നിന്നും ഇത്തിരി അകന്നു താമസിക്കുന്നതിനെ കുറിച്ചു,ഡബ്ലിന്‍ നഗരത്തില്‍ പൊന്നുംവില കൊടുത്ത് വീട് വാങ്ങാനിരിക്കുന്ന പ്രവാസി മലയാളികളും ചിന്തിയ്‌ക്കേണ്ടിയിരിക്കുന്നു!

കൌണ്ടി പോര്‍ട്ട് ലീഷിലെ ക്ലോണ്‍ ബ്രോക്കിലാണ് നാല് ബെഡ് റൂം വീടും ഒരേക്കര്‍ സ്ഥലവും 22000 യൂറോയ്ക്ക് വില്‍പ്പനയ്ക്ക് ലഭ്യമാകുന്നത്. 22,000 യൂറോയാണ് ഈ പ്രോപ്പര്‍ട്ടിയുടെ വില. അയര്‍ലണ്ടില്‍ വീട് വില 15 ശതമാനം വീതം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ പ്രോപ്പര്‍ട്ടിയാണ്‌പോര്‍ട്ട്‌ലീഷിലെ ഈ സ്ഥലമെന്നാണ് എന്നാണ് റിപ്പോര്‍ട്ട്.പോര്‍ട്ട് ലീഷ് സിറ്റിയില്‍ നിന്നും 29 കിലോ മീറ്റര്‍ ദൂരമാണ് ക്ലോണ്‍ബ്രോക്കിലെയ്ക്ക്.ഈ പ്രദേശത്തു പൊതുവെ സ്ഥലവില കുറവാണെന്ന് പറയപ്പെടുന്നു. 

കാസില്‍കമറിലെ ഒക്ഷന്‍ റൂമാണ് ഈ വീട് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. നാല് ബെഡ് റൂമുള്ള ഈ വീട്ടില്‍ ലിവിംഗ് റൂമും കിച്ചനും ഫ്യൂവല്‍ കുക്കറും മുന്‍ വശത്തും പിന്നിലും പൂന്തോട്ടവുമുണ്ട്. കാസില്‍യാര്‍ഡ് ക്രീമറിയില്‍ നിന്നും ലോക്കല്‍ പോസ്റ്റ് ഓഫീസില്‍ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ. 

തലസ്ഥാന നഗരിയില്‍ വീട് വില 23 ശതമാനം വര്‍ധിച്ച സാഹചര്യത്തില്‍ 22,000 യൂറോയുടെ വീട് കുറഞ്ഞ നിരക്കാണെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും 2007 ലെ നിരക്കിനേക്കാള്‍ കുറവാണ്.കൗണ്ടി ടിപ്പററിയിലെ ക്ലോണ്‍മലിന് 20 കിലോ മീറ്റര്‍ ദൂരെ കഴിഞ്ഞ ദിവസം ഒരു കൃഷി സ്ഥലം ലേലത്തില്‍ പോയത് ഏക്കറിന് 25000 യൂറോയ്ക്കാണ്

Scroll To Top