Monday July 16, 2018
Latest Updates

സര്‍ക്കാരിന്റെ അബോര്‍ഷന്‍ പ്രമേയം ഭിന്ന ശേഷിയുള്ള ശിശുക്കളോടുള്ള വിവേചനം,ഗര്‍ഭാവസ്ഥയില്‍ ഒഴിവാക്കാനുള്ള നീക്കം ക്രൂരമെന്ന് ലവ് ബോത്ത് 

സര്‍ക്കാരിന്റെ അബോര്‍ഷന്‍ പ്രമേയം ഭിന്ന ശേഷിയുള്ള ശിശുക്കളോടുള്ള വിവേചനം,ഗര്‍ഭാവസ്ഥയില്‍ ഒഴിവാക്കാനുള്ള നീക്കം ക്രൂരമെന്ന് ലവ് ബോത്ത് 

ഡബ്ലിന്‍:ഗവണ്മെന്റിന്റെ അബോര്‍ഷന്‍ പ്രമേയം ഭിന്നശേഷിയുള്ള ശിശുക്കളോടുള്ള വിവേചനമാണെന്ന വാദവുമായി ലവ് ബോത്ത് കാമ്പയിന്‍.എട്ടാം ഭരണഘടനാ ഭേദഗതി പിന്‍വലിക്കാനുള്ള ഒരോ യെസ് വോട്ടും ഗവര്‍ണ്മെന്റിന് അവര്‍ക്കാവശ്യമുള്ള ഏതു നിയമവും നടപ്പിലാക്കാനുള്ള പൂര്‍ണാധികാരം നല്‍കുമെന്നാണ് ലവ്ബോത്ത് ക്യാംപെയ്ന്‍ ചൂണ്ടിക്കാട്ടുന്നത്.

എട്ടാം ഭേദഗതി പിന്‍വലിക്കുകയാണെങ്കില്‍ അത് ഭിന്നശേഷിയുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കും, ഭിന്നശേഷിയുള്ള ശിശുവിനെ അബോര്‍ട്ട് ചെയ്യാന്‍ ഈ പ്രൊപ്പോസലില്‍ വ്യവസ്ഥയുണ്ടാവുമെന്നാണ് സര്‍ക്കാര്‍ പക്ഷം വ്യക്തമാക്കുന്നത്. ഭിന്നശേഷിയുള്ള ശിശുക്കളെ അബോര്‍ട്ട് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളില്‍ ഡൗണ്‍സ് സിന്‍ഡ്രോം പോലുള്ള വൈകല്യങ്ങളുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നുണ്ട്. ലവ് ബോത്ത് ക്യാംപെയ്ന്‍ വക്താവ് ഈലിസ് മള്‍റോയ് പറയുന്നു.

ബ്രിട്ടനില്‍ ഡൗണ്‍സ് സിന്‍ഡ്രോം ബാധിതരായി ജനിക്കുന്ന കുട്ടികള്‍ ഏറെയുണ്ട്.. ഡെന്മാര്‍ക്ക്, ഐസ്ലന്‍ഡ് പോലുള്ള രാജ്യങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഇത്രയും ഉയര്‍ന്ന നിരക്കിന് കാരണം അവര്‍ അബോര്‍ഷന് നിയന്ത്രണം ഏര്‍പ്പെടുത്താത്തതാണ്. എന്നാല്‍ ഇവിടെയാവട്ടെ യാതൊരു നിയന്ത്രണവുമില്ലാതെ അബോര്‍ഷന്‍ ഏര്‍പ്പെടുത്താനാണ് ഒരുങ്ങുന്നത്.

ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസിന്റെ പ്രൊപ്പോസല്‍ അനുസരിച്ച് ഇത്തരം രോഗബാധിതരും ഭിന്നശേഷിക്കാരുമായ ശിശുക്കളെ അബോര്‍ട്ട് ചെയ്യാന്‍ അനുവാദം ഉണ്ട്.ഓരോ നോ വോട്ടു വഴിയും നമ്മുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായ, വിവേചനം സൃഷ്ടിക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കണോ എന്ന് ജനങ്ങള്‍ക്കും തീരുമാനയ്ക്കാനുള്ള അവസരമുണ്ട്.

മനുഷ്യജീവിതത്തിന് ഭരണഘടനാപരമായ സുരക്ഷ ഉറപ്പുവരുത്താതിരുന്നാല്‍ ഭിന്നശേഷിയുള്ള ശിശുക്കളായിരിക്കും ആദ്യത്തെ ഇരകള്‍. ഈ അബോര്‍ഷന്‍ പദ്ധതിയുടെ ഞെട്ടിക്കുന്ന ഈ വശത്തെപ്പറ്റി ഐറിഷ് ജനങ്ങളോട് സര്‍ക്കാര്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു. ഈലിസ് മള്‍റോയ് പറഞ്ഞു.

Scroll To Top