Thursday December 08, 2016
Latest Updates

ഐറിഷ് ആക്‌സന്റില്‍ സംസാരിക്കൂ; പ്രണയം തേടിവരും !

ഐറിഷ് ആക്‌സന്റില്‍ സംസാരിക്കൂ;  പ്രണയം തേടിവരും !

ഡബ്ലിന്‍: ലോകത്തില്‍ പ്രണയം പറയാന്‍ ഏറ്റവും അനുയോജ്യമായ ഭാഷ ഐറിഷ് ആക്‌സന്റിലുള്ള ഇംഗ്ലീഷ് ഭാഷയെന്ന് റിപ്പോര്‍ട്ട്. ലോകത്തിലേറ്റവും സെക്‌സിയസ്റ്റ് ആക്‌സന്റ് കണ്ടെത്തുന്നതിനായി നടത്തിയ വോട്ടെടുപ്പില്‍ ഐറിഷ് ആക്‌സന്റ് സെക്‌സിയസ്റ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. അതുകൊണ്ട് തന്നെ പ്രണയ ജോടിയെ ആകര്‍ഷിക്കാന്‍ ഏറ്റവും അഭികാമ്യമായ മാര്‍ഗം ഐറിഷ് ആക്‌സന്റില്‍ സംസാരിക്കുക എന്നതാണ്.

5,000 സ്ത്രീകള്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ ഇറ്റലിയെയും സ്‌കോട്ട്‌ലണ്ടിനെയും പിന്തള്ളിയാണ് ഐറിഷ് ആക്‌സന്റ് ഒന്നാമത് എത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ സര്‍വെയില്‍ ഐറിഷ് ആക്‌സന്റ് ആദ്യത്തെ പത്ത് സ്ഥാനങ്ങളിലുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് ഐറിഷ് ഐറിഷ് ആക്‌സന്റ് ഒന്നാം സ്ഥനാത്ത് എത്തുന്നത്. ഇറ്റാലിയന്‍ ആക്‌സന്റ് രണ്ടാം സ്ഥാനം നേടി. 

ഇംഗ്ലീഷ് ആക്‌സന്റ് ആറാം സ്ഥാനത്തും സ്വീഡിഷ് ആക്‌സന്റ് ഏഴാം സ്ഥാനത്തും ഉണ്ട്. നേരത്തെ മുന്നിലായിരുന്ന ഫ്രഞ്ച് ആക്‌സന്റ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്‌ട്രേലിയന്‍ ആക്‌സന്റ് അഞ്ചാം സ്ഥാനത്താണ്. അമേരിക്ക പത്താം സ്ഥാനത്താണ്. ഐറിഷ് ആക്‌സന്റ് സംസാരിക്കുന്ന പുരുഷന്മാരാല്‍ വശീകരിക്കപ്പെടുന്നതായി സര്‍വെയില്‍ പങ്കെടുത്ത 60 ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടു.

Scroll To Top