Wednesday June 28, 2017
Latest Updates

മറന്നുവെച്ച ലോട്ടറി ടിക്കറ്റ് നേടിയത് അഞ്ച് ലക്ഷം യൂറോയുടെ സമ്മാനം

മറന്നുവെച്ച ലോട്ടറി ടിക്കറ്റ് നേടിയത് അഞ്ച് ലക്ഷം യൂറോയുടെ സമ്മാനം

ഡബ്ലിന്‍ : മറന്നുവെച്ച ലോട്ടറി ടിക്കറ്റ് നേടിയത് അഞ്ച് ലക്ഷം യൂറോയുടെ സമ്മാനം. ഇതറിയാതെ മൂന്നാഴ്ചയോളം വിജയിയായ സ്ത്രീ ടിക്കറ്റും ബാഗിനുള്ളില്‍ കൊണ്ടു നടന്നു.കൗണ്ടി മീത്തിലാണ് പേര്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ ഭാഗ്യശാലിയുടെ വീട്.

ആര്‍ക്കോ ലോട്ടറിയടിച്ചെന്നു കേട്ടിട്ടുപോലും തന്റെ ബാഗില്‍ വിശ്രമിക്കുന്ന വമ്പന്‍ സമ്മാന ടിക്കറ്റിനെക്കുറിച്ച് ഇവര്‍ ഓര്‍ത്തതേയില്ല.’ഞാന്‍ എന്റെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുകയായിരുന്നു.സംഭാഷണം എങ്ങനെയോ ലോട്ടറി സമ്മാനത്തിലെത്തി.

കാര്‍ലാന്‍സ്ടൗണിലെ സെന്‍ട്ര ഷോപ്പില്‍ വിറ്റ ടിക്കറ്റിന് 5ലക്ഷം യൂറോ സമ്മാനം ലഭിച്ചെന്നും എന്നാല്‍ ഇതുവരെ ഭാഗ്യവാന്‍ എത്തിയിട്ടില്ലെന്നുമായിരുന്നു ചാറ്റില്‍ അറിഞ്ഞത്.അന്ന് രാത്രി വീട്ടിലെത്തി ടിക്കറ്റ് സ്‌കാന്‍ ചെയ്തപ്പോഴാണ് ‘അടിച്ചുമോനെ’ ലോട്ടറി എന്നറിഞ്ഞത്. ഉടന്‍ വിവരം അമ്മയുമായി പങ്കുവെച്ചു.ഏപ്രില്‍ 28നാണ് ഇവര്‍ സെന്‍ട്രയില്‍ നിന്നും ടിക്കറ്റ് വാങ്ങിയത്.

പണം എങ്ങനെ ചെലവിടണം എന്ന ആലോചനയിലാണ് ഇവര്‍. വീടിന്റെ പണയത്തുക തീര്‍ക്കണം.വീട്ടുകാരെ നോക്കണം,നന്നായി ജീവിക്കണം-അവര്‍ പറഞ്ഞു.ഇത് രണ്ടാം തവണയാണ് സെന്‍ട്രയെത്തേടി സമ്മാനമെത്തുന്നത്.

Scroll To Top