Tuesday February 28, 2017
Latest Updates

ലോട്ടോ എടുത്തോളു ,പക്ഷേ ക്വിക്ക് പിക്ക് വേണ്ട…!

ലോട്ടോ എടുത്തോളു ,പക്ഷേ ക്വിക്ക് പിക്ക് വേണ്ട…!

നാഷണല്‍ ലോട്ടറി വീണ്ടും ഉപഭോക്താക്കളെ വലക്കുന്നു. ഇത്തവണ എടുത്ത ടിക്കറ്റുകള്‍ക്കെല്ലാം ഒരേ നമ്പര്‍.കഴിഞ്ഞ ബുധനാഴ്ച്ച കാര്‍ലോയിലെ ആതി റോഡിലുള്ള ഓക്ക് വ്യൂ സ്റ്റോര്‍സില്‍ നിന്നും ക്വിക്ക് പിക്ക് ലോട്ടറി വാങ്ങിച്ചവര്‍ക്കാണ് ദുരനുഭവം.ഒരാള്‍
വാങ്ങിയ നാലു ടിക്കറ്റുകള്‍ക്കും ഒരേ നമ്പറാണ് ഉണ്ടായിരുന്നത്. കടയുടമ ഉടനെ പ്രീമിയര്‍ ലോട്ടറീസ് അയര്‍ലണ്ടുമായി ബന്ധപ്പെടുകയും ഇയാള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് നാഷണല്‍ ലോട്ടറിയുടെ നടത്തിപ്പവകാശം പ്രീമിയര്‍ ലോട്ടറീസ് അയര്‍ലണ്ട് നേടിയെടുത്തത്. അതിനു ശേഷം കമ്പനി 3500 ചില്ലറ വില്പന കേന്ദ്രങ്ങളില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ചരിത്രത്തിലദ്യമായി സിസ്റ്റംതകരാറുമൂലം നറുക്കെടുപ്പ് മാറ്റി വെക്കേണ്ടിയും വന്നു.

Scroll To Top