Saturday December 03, 2016
Latest Updates

ഒരു സ്‌ക്രാച്ച് കാര്‍ഡ് മാറ്റിമറിച്ച ജീവിതം !

ഒരു സ്‌ക്രാച്ച് കാര്‍ഡ് മാറ്റിമറിച്ച ജീവിതം !

സ്‌ക്രാച്ച് കാര്‍ഡ് ലോട്ടോ തട്ടിപ്പാണ് എന്നും വലിയ സമ്മാനങ്ങള്‍ ഒന്നും കൊടുക്കാതെ ഉപഭോക്താക്കളെ നിര്‍ഭാഗ്യവാന്‍മാരാക്കുകയാണ് എന്നും പറയുന്നവര്‍ക്ക് ഇതാ ഒരു മറുപ്ടി!
സ്‌ക്രാച്ച് കാര്‍ഡ് ബമ്പറായ 5,00.000 യൂറോ സ്വന്തമാക്കിയ ബ്ലാഞ്ചസ് ടൌണിലെ ദമ്പതികള്‍ ആഹ്ലാദ തിമര്‍പ്പിലാണ്.
ഇത്തവണ അവര്‍ക്ക് ക്രിസ്മസ് സന്തോഷം നേരത്തെയെത്തി. ഓള്‍ കാഷ് എക്‌സ്ട്രാവഗന്‍സ സ്‌കാച്ച് കാര്‍ഡാണ് ഡബ്ലിന്‍ ദമ്പതികള്‍ക്ക് ക്രിസ്മസിനു മുന്നോടിയായി ലക്ഷങ്ങളുമായെത്തിയത്. ഇപ്പോഴും ഞങ്ങള്‍ ഞെട്ടലില്‍ നിന്ന് വിമുക്തരായിട്ടില്ലെന്ന് സമ്മാനം സ്വീകരിച്ച ശേഷം ദമ്പതികള്‍ പറഞ്ഞു. 50,000 യുറോ ആണ് സമ്മാനം അടിച്ചതെന്ന് കരുതിയാണ് നാഷണല്‍ ലോട്ടറി ഓഫീസില്‍ എത്തിയത്. എന്നാല്‍ ഇവിടെ എത്തിയശേഷം മാത്രമാണ് 5,00,000 യൂറോയാണ് അടിച്ചതെന്ന് അറിഞ്ഞത്. 

സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല ഈ നേട്ടമെന്ന് ദമ്പതികള്‍ പറഞ്ഞു. നിമിഷം കൊണ്ട് ഞങ്ങളുടെ ജീവിതത്തെ തന്നെ ഇത് മാറ്റിമറിച്ചെന്നും ഈ ക്രിസ്മസ് ആഘോഷം വ്യത്യസ്തമാകുമെന്നുറപ്പിച്ചാണ് ദമ്പതികള്‍ സന്തോഷിക്കുന്നത്. പേരു വെളിപ്പെടുത്താന്‍ തയാറാകാത്ത ദമ്പതികള്‍.ബ്ലാഞ്ചസ് ടൌണിലെ ഷോപ്പിംഗ് സെന്ററിലെ ജീവനക്കാരന്‍ ടോം സ്റ്റാന്‍ലിയാണ് ലക്കി കാര്‍ഡുമായെത്തിയത്. ഈ തുക ഉപയോഗിച്ച് ആദ്യമായി ഒരു വീടു സ്വന്തമാക്കുമെന്ന് ഇരുവരും പറഞ്ഞു!




Scroll To Top