Sunday December 04, 2016
Latest Updates

ഭാര്യയെ വേണ്ട,പണം വേണം!വിവാഹമോചനക്കേസിനിടയില്‍ ലോട്ടറിയടിച്ചാല്‍ …

ഭാര്യയെ വേണ്ട,പണം വേണം!വിവാഹമോചനക്കേസിനിടയില്‍ ലോട്ടറിയടിച്ചാല്‍ …

ആംസ്റ്റര്‍ഡാം:വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്തു കാത്തിരിക്കവേ അതിലൊരാള്‍ക്ക് ലോട്ടറി അടിച്ചാല്‍ മറ്റേയാളുടെ സങ്കടം പറഞ്ഞറിയിക്കാനാവില്ല!എങ്കിലും ഭാഗ്യം നേടിയ ഭാര്യയെ വേണ്ട ഭാര്യക്കു ലഭിച്ച സമ്മാനതുകയുടെ വീതം വേണം ഭര്‍ത്താവ് വെച്ചാലോ?അത്തരമൊരു സംഭവമാണ് ആംസ്റ്റര്‍ഡാമില്‍ നടന്നത്.

2014 ഒക്‌ടോബറിലാണ് ഈ ദമ്പതികള്‍ വിവാഹമോചനക്കേസ് ഫയല്‍ ചെയ്തത്. പരസ്പര സമ്മതത്തോടെ ഹര്‍ജി നല്‍കിയ സമയത്ത് ഇരുവര്‍ക്കും തുല്യാവകാശമുള്ള സ്വത്തുകളുടെ പട്ടികയും തയ്യാറാക്കിയിരുന്നു.വിവാഹമോചനക്കേസിന്റെ വിചാരണയ്ക്കിടെ ഭാര്യക്ക് ലോട്ടറിയടിച്ച തുകയില്‍ നിന്ന് തനിക്കും ഒരു വിഹിതം വേണമെന്ന് ഭര്‍ത്താവ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ പുതുവര്‍ഷത്തിലാണ് ഭാര്യയ്ക്ക് 2.1 മില്യണ്‍ യൂറോ ലോട്ടറി അടിച്ചത്. എകദേശം 15 കോടി രൂപയോടും വരും. വേര്‍പിരിയാന്‍ തീരുമാനിക്കുന്നതിന് മുമ്പ് തങ്ങള്‍ ഒരുമിച്ച് തുക കണ്ടെത്തി ലോട്ടറി എടുക്കുന്ന ശീലമുണ്ടായിരുന്നെന്നും അതിനാല്‍ സമ്മാനത്തുക വീതം വയ്ക്കണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു.വീതം വയ്‌ക്കേണ്ട സ്വത്തുക്കളുടെ പട്ടികയില്‍ ലോട്ടറി സമ്മാന തുകയും ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇയാളുടെ ആവശ്യം.എന്നാല്‍ ആവശ്യം നിഷ്‌കരുണം തള്ളിയ കോടതി, സമ്മാന തുകയില്‍ ഭര്‍ത്താവിന് ഒരു അവകാശവുമില്ലെന്ന് വിധിച്ചു. ഭര്‍ത്താവ് നാല് വര്‍ഷം മുമ്പ് തന്നെ കാമുകിയുമായി താമസം തുടങ്ങിയിരുന്നതായും സമ്മാനാര്‍ഹമായ ലോട്ടറിക്ക് പണം മുടക്കിയത് ഭാര്യ തനിച്ചാണെന്നും കോടതി കണ്ടെത്തി.







Scroll To Top