Monday January 23, 2017
Latest Updates

കളഞ്ഞു കിട്ടിയത് വിമാനങ്ങള്‍ !

കളഞ്ഞു കിട്ടിയത് വിമാനങ്ങള്‍ !

MH 370 വിമാനം കാണാതായതിലുള്ള നിഗൂഡത മലേഷ്യന്‍ എയര്‍പോര്‍ട്ട് അഥോറിട്ടിയെ കുഴയ്ക്കുമ്പോള്‍ രാജ്യത്തെ പ്രധാന വിമാനത്താവളത്തില്‍ ഉടമകളില്ലാത്ത മൂന്ന് ബോയിംഗ് 747 വിമാനങ്ങള്‍ കണ്ടെത്തി. ക്വാലാലംപൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (KLIA) ഓപ്പറേറ്റര്‍മാരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൂന്ന് 747-200 F വിമാനങ്ങളുടെ ഉടമകളെ തേടുന്നതായുള്ള വിചിത്രമായ പരസ്യം മലേഷ്യന്‍ മാധ്യമങ്ങളില്‍ നല്കിയിരിക്കുന്നത്. 

പരസ്യം പ്രസിദ്ധീകരിച്ച് 14 ദിവസത്തിനകം വിമാനം സ്വന്തമാക്കിയില്ലെങ്കില്‍ മലേഷ്യന്‍ നിയമമനുസരിച്ച് വിമാനം വില്‍ക്കാനോ നശിപ്പിക്കാനോ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കാണിച്ച് തിങ്കളാഴ്ച പുറത്തിറങ്ങിയ ദി സ്റ്റാര്‍ പത്രത്തിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. നിലവിലെ ഉടമകളെ കണ്ടെത്തുന്നതിനായി ഈ മൂന്നു വിമാനങ്ങളുടെയും മുന്‍ ഉടമകളുമായി ബന്ധപ്പെട്ടതായി മലേഷ്യ എയര്‍പോര്‍ട്ട്‌സ് ജനറല്‍ മാനേജര്‍ സെയിനോള്‍ മോഡ് ഇസ പറഞ്ഞു.

ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ഉള്‍പ്പെടെ പല ചാര്‍ജുകളും ഇവര്‍ വിമാനത്താവള അധികൃതര്‍ക്ക് നല്കാനുണ്ട്. ഡിസംബര്‍ മാസം 21ന് അകം തുക അടച്ചില്ലെങ്കില്‍ തുക ഈടാക്കുന്നതിനായി വിമാനം ലേലത്തിനു വയ്ക്കുകയോ  വില്‍ക്കുകയോ ചെയ്യുമെന്ന് കാണിച്ച് TFARM, TFARN, TFARH എന്നീ നമ്പറിലുള്ള വിമാനങ്ങള്‍ക്ക് നോട്ടിസ് അയച്ചതായി സെയിനോള്‍ പറഞ്ഞു.
















Scroll To Top