Sunday December 11, 2016
Latest Updates

മദര്‍ തെരേസ സന്യാസാര്‍ഥിയായി ആദ്യമെത്തിയ ഡബ്ലിനിലെ സന്യാസമഠം നവീകരിക്കുന്നതിന് 12 മില്ല്യണ്‍ യൂറോ

മദര്‍ തെരേസ  സന്യാസാര്‍ഥിയായി ആദ്യമെത്തിയ ഡബ്ലിനിലെ സന്യാസമഠം നവീകരിക്കുന്നതിന് 12 മില്ല്യണ്‍ യൂറോ

ഡബ്ലിന്‍:വിശുദ്ധ പദവിയിലേക്ക് എത്തുന്ന മദര്‍ തെരേസയ്ക്ക് അയര്‍ലണ്ടിന്റെ ആദരം.മദര്‍ തെരേസ സന്യാസാര്‍ഥിയായി ആദ്യമെത്തിയ ഡബ്ലിനിലെ റത്ഫാര്‍നാമിലുള്ള ലൊറേറ്റോ സന്യാസമഠം നവീകരിക്കുന്നതിനായി 12 മില്ല്യണ്‍ യൂറോ ചെലവാക്കുമെന്ന് വിദ്യാഭ്യാസവകുപ്പ്. 250 വര്‍ഷത്തോളം പഴക്കമുള്ള മഠമാണ് ഇത്. മഠത്തെ മീഡിയം സ്‌കൂളാക്കി മാറ്റാണ് പദ്ധതി.

മഠമുള്‍പ്പെടുന്ന 4.5 ഏക്കര്‍ സ്ഥലം 2.3 മില്ല്യണ്‍ യൂറോ മുടക്കിയാണ് വിദ്യാഭ്യാസവകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. 93,000 സ്‌ക്വയര്‍ ഫീറ്റില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്‌കൂള്‍ കെട്ടിടം പണിയാനാണ് ഉദ്ദേശ്യം. ഇതിനായി 10 മില്ല്യണ്‍ യൂറോയോളം ചെലവാകും.

1990ലാണ് കാത്തലിക് ഗേള്‍സ് ബോര്‍ഡിങ് സ്‌കൂളായ ലൊറേറ്റോ അടച്ചുപൂട്ടിയത്. ഇവിടെയാണ് മദര്‍ തെരേസ 1928 ല്‍ എത്തി സന്യാസ ജീവിതം സ്വീകരിച്ചത്

Scroll To Top