Friday December 09, 2016
Latest Updates

‘സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ’..പരസ്യം നിരോധിച്ചു 

‘സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ’..പരസ്യം നിരോധിച്ചു 

ലണ്ടന്‍ :മതവികാരം വ്രണപ്പെടുത്തുമെന്ന ഭീതിയെ തുടര്‍ന്ന് ക്രിസ്മസിനു മുന്നോടിയായി ബ്രിട്ടനിലെ ഏറ്റവും വലിയ സിനിമാ ശൃംഖലയ്ക്കായി പുറത്തിറക്കിയ ‘സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ….’ എന്നു തുടങ്ങുന്ന പരസ്യത്തിനു വിലക്ക് ഏര്‍പ്പെടുത്തി. 

കാന്റര്‍ബറി ആര്‍ച്ച്ബിഷപ് ജസ്റ്റില്‍ വെല്‍ബി, കര്‍ഷകര്‍, വെയ്റ്റ്‌ലിഫ്റ്റര്‍, ഗോസ്പല്‍ കൊയര്‍, അഭയാര്‍ഥികള്‍ തുടങ്ങീ സമൂഹത്തിലെ നാനാ തുറകളില്‍ നിന്നുള്ളവരാണ് ഈ 56 സെക്കന്റ് പരസ്യത്തില്‍ കര്‍തൃപ്രാര്‍ഥനയ്ക്കായിയെത്തുന്നത്.ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടാണ് ഈ വീഡിയോ പരസ്യത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.

പരസ്യത്തിന് ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്റെയും സിനിമ അഡ്വര്‍ടൈസിംഗ് അഥോറിട്ടിയുടെയും അനുമതി ലഭിച്ചതാണ്. എന്നാല്‍ ഓഡിയോണ്‍, സിനിവേള്‍ഡ്, വൂ സിനിമാസ് എന്നിവര്‍ക്ക് പരസ്യങ്ങള്‍ നല്കുന്ന ഡിജിറ്റല്‍ സിനിമ മീഡിയ (ഡിസിഎം) ഏജന്‍സി ഈ പരസ്യം നല്കുന്നത് തള്ളിയിരിക്കുകയാണ്.സിനിമയ്ക്ക് മുമ്പ് പരസ്യം പ്രദര്‍ശിപ്പിക്കുന്നത് മതസ്പര്‍ധയ്ക്കിടയാക്കും എന്നതാണ് ഏജന്‍സി ഇതിനു കാരണം പറഞ്ഞിരിക്കുന്നത്. 

ഡിസംബര്‍ 18ന് റിലീസ് ചെയ്യുന്ന ബ്ലോക്ക്സ്റ്റാര്‍ ചിത്രമായ ‘സ്റ്റാര്‍ വാര്‍സ്: ദി ഫോഴ്‌സ് എവേക്കന്‍സി’നു പ്രദര്‍ശിപ്പിക്കുന്നതിനാണ് പരസ്യം തയാറാക്കിയത്. പരസ്യത്തിനെതിരെ അവിശ്വാസികളും,മറ്റു മതങ്ങളില്‍ പെട്ട ചിലരും രംഗത്തെത്തിയിരുന്നു.
തങ്ങളോടുള്ള മതപരമായ വിവേചനമാണ് പരസ്യം നിരോധിച്ച നടപടിയെന്ന് ചര്‍ച്ച് ഓഫ് അയര്‍ലണ്ട് ആരോപിച്ചു.




Scroll To Top