Saturday December 03, 2016
Latest Updates

ഓ ..ഡബ്ലിന്‍ നീയെത്ര സുന്ദരി…. ഈ വര്‍ഷത്തെ ലോണ്‍ലീ പ്ലാനറ്റ് ലിസ്റ്റില്‍ ഡബ്ലിനും ഇടം പിടിച്ചു

ഓ ..ഡബ്ലിന്‍ നീയെത്ര സുന്ദരി…. ഈ വര്‍ഷത്തെ ലോണ്‍ലീ പ്ലാനറ്റ് ലിസ്റ്റില്‍ ഡബ്ലിനും ഇടം പിടിച്ചു

ഡബ്ലിന്‍:അടുത്ത വര്‍ഷം ടൂറിസ്റ്റുകള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഏറ്റവും മികച്ച ലോക നഗരങ്ങളില്‍ മൂന്നാം സ്ഥാനം അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിന്. ലോണ്‍ലി പ്ലാനറ്റ് ആണ് ഈ തെരഞ്ഞടുപ്പ് നടത്തിയത്.

ഒന്നാം സ്ഥാനം മോണ്ടിനെഗ്രോയിലെ തീരദേശനഗരമായ കോട്ടോറിനും, രണ്ടാം സ്ഥാനം ഇക്വഡോറിന്റെ തലസ്ഥാനനഗരമായ ക്വിറ്റോയ്ക്കുമാണ്.

ഡബ്ലിന്‍ നഗരത്തിന്റെ വികസനത്തിനായി അടുത്ത വര്‍ഷത്തേയ്ക്ക് 22 മില്ല്യണ്‍ യൂറോയാണ് നിക്ഷേപത്തിന് വകയിരുത്തിയിട്ടുള്ളത്. ഡബ്ലിനെക്കുറിച്ച് ലോണ്‍ലി പ്ലാനറ്റ് വക്താവ് പറയുന്നത് ഇങ്ങനെ:
‘ഡബ്ലിന്‍ സഞ്ചാരികള്‍ കണ്ടിരിക്കേണ്ട നഗരമാണ്. ഡബ്ലിന്‍ ഊര്‍ജ്ജ്വസ്വലവും, പ്രതീക്ഷാനിര്‍ഭരവും, കലയും നിറഞ്ഞതാണ്.’

ഇത് ഡബ്ലിന് മികച്ച നേട്ടമാണെന്നായിരുന്നു തെരഞ്ഞെടുപ്പിനെപ്പറ്റി ഫയല്‍റ്റ് അയര്‍ലണ്ട് ഡബ്ലിന്‍ തലവന്‍ ഓര്‍ല കരോള്‍ പറഞ്ഞത്. തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ടൂറിസം അതോറിറ്റി 1 മില്ല്യണ്‍ യൂറോ ചെലവാക്കി ‘ഡബ്ലിന്‍, എ ബ്രത്ത് ഓഫ് ഫ്രെഷ് എയര്‍’ ക്യാംപെയ്ന്‍ തുടങ്ങും.

ടൂറിസം മേഖലയില്‍ ഏകദേശം 205,000 ആളുകള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ടൂറിസത്തിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക നേട്ടവും ഉണ്ടാകുന്നുണ്ട്.

പട്ടികയില്‍ ഒന്നാമതെത്തിയ കോട്ടോര്‍, പ്രണയം തുടിക്കുന്ന ഹൃദയമുള്ളവര്‍ക്ക് പ്രിയങ്കരമാകും എന്നാണ് ലോണ്‍ലി പ്ലാനറ്റ് പറഞ്ഞിരിക്കുന്നത്. ബ്രിട്ടിഷ് നഗരമായ മാഞ്ചസ്റ്റര്‍, പട്ടികയില്‍ എട്ടാം സ്ഥാനത്തുണ്ട്.

Scroll To Top