Wednesday December 07, 2016
Latest Updates

ലോംഗ് ഫോര്‍ഡില്‍ തിരുനാളും ,ഫാ.മനോജ് പൊന്‍കാട്ടിലിന് യാത്രയയപ്പും 

ലോംഗ് ഫോര്‍ഡില്‍ തിരുനാളും ,ഫാ.മനോജ് പൊന്‍കാട്ടിലിന് യാത്രയയപ്പും 

ലോംഗ്‌ഫോര്‍ഡ് :ലോംഗ്‌ഫോര്‍ഡില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാള്‍ ഭക്ത്യാദര പൂര്‍വ്വം കൊണ്ടാടി.ഇതോടനുബന്ധിച്ച് കഴിഞ്ഞ മൂന്നു വര്‍ഷം സീറോ മലബാര്‍ സഭയുടെ ചാപ്ല്യനായി സുത്യര്‍ഹമായ സേവനം അനുഷ്ട്ടിച്ച ഫാ.മനോജ് പൊന്‍കാട്ടിലിന് സഭാ സമൂഹം യാത്രയയിപ്പും നല്‍കി.L PV

എഡ്ജസ് വര്‍ത്ത്‌ടൌണിലെ ഔര്‍ ലേഡി ഓഫ് മനോര്‍ ചാപ്പലില്‍ നടത്തപ്പെട്ട ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ.മനോജ് പൊന്‍കാട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ.മാര്‍ട്ടിന്‍ പറോക്കാരന്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

തുടര്‍ന്ന് നടന്ന യാത്രയയപ്പ് സമ്മേളനത്തിന് ബാല്‍സണ്‍ ടോം സ്വാഗതം ആശംസിച്ചു.ഫാ.മനോജ് പൊന്‍കാട്ടില്‍ മറുപടി പ്രസംഗം നടത്തി.കുട്ടികളുടെ കലാപരിപാടികള്‍ ചടങ്ങിനെ വര്‍ണ്ണാഭമാക്കി.ജിജിമോന്‍ മാത്യു നന്ദിപറഞ്ഞു 

വെസ്റ്റ് മീത്ത്,ലോംഗ് ഫോര്‍ഡ്,കാവന്‍,റോസ് കോമണ്‍ എന്നീ കൌണ്ടികളില്‍ നിന്നുള്ള വിശ്വാസികള്‍ തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.ലോംഗ് ഫോര്‍ഡില്‍ നിന്നുള്ള ലിജോ സെബാസ്റ്റ്യനും കുടുംബവുമായിരുന്നു തിരുനാള്‍ പ്രസുദേന്തി.വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.
വാര്‍ത്ത:ജിജിമോന്‍ മാത്യു 

L HML PP

LF US

Scroll To Top