Sunday December 04, 2016
Latest Updates

ഡബ്ലിനില്‍ നിന്നയച്ച കത്ത് എന്നിസില്‍ എത്താനെടുത്തത് 45 വര്‍ഷം !

ഡബ്ലിനില്‍ നിന്നയച്ച കത്ത് എന്നിസില്‍ എത്താനെടുത്തത് 45 വര്‍ഷം !

1971 ഏപ്രില്‍ 7ന് ഡബ്ലിനില്‍ നിന്നും അയച്ച ഒരു കത്ത് എന്നിസിലെത്തിയത് 45 വര്‍ഷങ്ങള്‍ക്കു ശേഷം! അതും കാലം കൊണ്ടുണ്ടായ നിറം മാറ്റമല്ലാതെ മറ്റൊരു പ്രശ്‌നവുമില്ലാതെ.

മുമ്പ് ഒ കോണല്‍ സ്ട്രീറ്റില്‍ സ്‌റ്റേഷനറി ഷോപ് നടത്തിയിരുന്ന മേരി കെല്ലിക്കാണ് ഈ കത്ത് ലഭിച്ചത്. ഈ സ്ഥലത്തിന്റെ മുന്‍ ഉടമസ്ഥനായ റെയ്ഡി എന്നയാള്‍ക്കായിരുന്നു ഈ കത്ത്. എന്നാല്‍ അദ്ദേഹം 1977ല്‍ മരണപ്പെട്ടിരുന്നു.

കത്ത് ലഭിച്ചെങ്കിലും താന്‍ അത് പൊട്ടിച്ചു വായിച്ചില്ല എന്നു പറയുന്ന മേരി, അത് റെയ്ഡിയുടെ സെല്‍ബ്രിഡ്ജിലുള്ള മകന്‍ ഫിലിപ്പ് ഒ റയോഡ തുറക്കട്ടെ എന്നാണ് പറയുന്നത്. റിച്ചാര്‍ഡ് നിക്‌സണ്‍ യു.എസ് പ്രസിഡന്റായിരുന്ന കാലത്ത് അയച്ച കത്തില്‍ ഐറിഷ്,കനേഡിയന്‍,സൗത്ത് ആഫ്രിക്കന്‍,യൂറോപ്യന്‍ സ്റ്റാമ്പുകള്‍ പതിച്ചിട്ടുണ്ടായിരുന്നു.

പണ്ടത്തെ ഏതെങ്കിലും പോസ്റ്റ് ഓഫീസ് പൊളിച്ചപ്പോഴോ സ്ഥലം മാറ്റിയപ്പോഴോ മറ്റോ ലഭിച്ച കത്ത് 45 വര്‍ഷത്തിനു ശേഷം എത്തേണ്ടിടത്ത് എത്തിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ഡബ്ലിനില്‍ നിന്നും എന്നിസിലേയ്ക്ക് വെറും രണ്ടു മണിക്കൂര്‍ 45 മിനിറ്റ് മാത്രം യാത്രാ ദൂരമുള്ളപ്പോള്‍, ഒരു മൈല്‍ പിന്നിടാനായി ഈ കത്ത് എടുത്ത ദിവസം എത്രയെന്ന് ഊഹിക്കാമോ? 109 ദിവസം!
എങ്കിലും സമ്മതിച്ചു കൊടുത്തേ മതിയാവു ആ ഉത്തരവാദിത്വം,മേല്‍വിലാസക്കാരന്‍ മരിച്ചു പോയിട്ടും കൃത്യഅഡ്രസില്‍ അവര്‍ കത്തെത്തിച്ചു.അതാണ് ആന്‍ പോസ്റ്റ് …

Scroll To Top