Monday October 23, 2017
Latest Updates

മോഷ്ടിക്കപ്പെട്ട കാറില്‍ ആറു വയസ്സുകാരി കുടുങ്ങി…തട്ടിപ്പ്കാരന് കിട്ടിയത് എട്ടിന്റെ പണി

മോഷ്ടിക്കപ്പെട്ട കാറില്‍ ആറു വയസ്സുകാരി കുടുങ്ങി…തട്ടിപ്പ്കാരന് കിട്ടിയത് എട്ടിന്റെ പണി

ലണ്ടന്‍:മോഷ്ടിക്കപ്പെട്ട കാറില്‍ അകപ്പെട്ടു പോയ ആറു വയസ്സുകാരിയെ സുരക്ഷിതയായി കണ്ടെത്തിയതായി ലണ്ടന്‍ പോലിസ് അറിയിച്ചു.

ഇന്നലെ വൈകുന്നേരം ആറരയോടെ പിതാവുമൊത്താണ് കാറില്‍ ബാലിക പുറത്തിറങ്ങിയത്.കാര്‍ വില്‍ക്കുന്നതിനായിഎത്തിയ അജ്ഞാതനായ ഒരാളെ കാണുന്നതിനാണ് ഹൈറോഡിലെ ലിങ്ടണ്‍ ജെറ്റ് പെട്രോള്‍ സ്റ്റേഷനടുത്തെത്തിയത്.

കാര്‍ നിര്‍ത്തി അയാളോട് സംസാരിക്കുന്നതിനായി പിതാവ് പുറത്തിറങ്ങി.പെട്ടെന്ന് കാറുവാങ്ങാനെത്തിയ അജ്ഞാതന്‍ ചാടി കാറില്‍ക്കയറി പാഞ്ഞുപോവുകയായിരുന്നു.കാറിന്റെ പിന്‍സീറ്റിലാണ് ബാലിക ഇരുന്നത്.

ബീയാട്രീസ് ഫെലീഷ്യ എന്നാണ് ഈ റൊമേനിയാക്കുട്ടിയുടെ പേര്. ഇവള്‍ക്ക് ഇംഗ്ലീഷ് അറിയില്ല.സംഭവം നടന്നതോടെ പോലിസ് നടത്തിയ ഊര്‍ജിത അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉദ്ദേശമില്ലായിരുന്നെന്നും കാര്‍ തട്ടിയെടുക്കുക മാത്രമായിരുന്നു ഉദ്ദേശ മെന്നും ഇയാള്‍ ചില പരിചയക്കാരോട് പറഞ്ഞെന്നും വാര്‍ത്തകളുണ്ട്.

കുട്ടിയെ കിട്ടിയെങ്കിലും എന്തായാലും മുപ്പതുകാരനായ ഈ ഏഷ്യക്കാരന്‍ വില്ലനെ പൊലീസിന് കണ്ടു പിടിക്കാനോ അറസ്റ്റു ചെയ്യാനോ സാധിച്ചിട്ടില്ല.

Scroll To Top