Thursday August 17, 2017
Latest Updates

ലണ്ടനിലെ മലയാളി കുടുംബത്തിന്റെ മരണം;അമ്മയും മക്കളും നാട്ടിലേയ്ക്ക് തിരികെ പോകാന്‍ വിസമ്മതിച്ച് മരണം വരിച്ചതായി സൂചനകള്‍

ലണ്ടനിലെ മലയാളി കുടുംബത്തിന്റെ മരണം;അമ്മയും മക്കളും നാട്ടിലേയ്ക്ക് തിരികെ പോകാന്‍ വിസമ്മതിച്ച് മരണം വരിച്ചതായി സൂചനകള്‍

ലണ്ടന്‍: യുകെയിലെ ചാഡ്വാള്‍ ഹീത്തില്‍ നാലംഗ മലയാളി കുടുംബം ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അന്വേഷണം ഊര്‍ജിതമാക്കി.രതീഷ് കുമാറുമായിയുള്ള വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ ഷിജി തീരുമാനിച്ചിരുന്നതായി ബന്ധുക്കളെ ഉദ്ധരിച്ച് ലണ്ടന്‍ ഇവനിംഗ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഞായറാഴ്ച്ച ഈ വിവരം ഷിജി നാട്ടിലെ ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നത്രേ.ലണ്ടനിലെ ജിവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് നാട്ടിലേയ്ക്ക് കുടുംബത്തെയും കൂട്ടി തിരിച്ചു പോയാല്‍ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു രതീഷ്.എന്നാല്‍ ലണ്ടന്‍ വിട്ടു പോകുന്ന പ്രശ്‌നമില്ല എന്ന നിലപാടിലായിരുന്നു അമ്മയും മക്കളും. 

ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ ഷിജിയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം രതീഷ്‌കുമാര്‍ ജീവനൊടുക്കിയതാകാമെന്നു കരുതിയിരുന്നുവെങ്കിലും ഇതിനു ബലം പകരുന്ന ചില വിവരങ്ങളൊന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലെന്നറിയുന്നു.മൂവരുടെയും ശരീരത്തില്‍ മുറിവുകളോ പരിക്കുകളോ കണ്ടെത്താനായില്ല.ഇതേ തുടര്‍ന്നാണ് അമ്മയും മക്കളും വിഷം കഴിച്ചിട്ടുണ്ടാവുമെന്ന് പോലിസ് സംശയിക്കുന്നതത്രേ.
നാട്ടില്‍ ഇവരുടെ വീടുപണി നടക്കുകയായിരുന്നു. ഷിജിയുടെ സഹോദരി ഭര്‍ത്താവിനെയായിരുന്നു ഇതിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നത്. രതീഷ് അത് മാറ്റി വീടുപണി മറ്റാരെയോ ഏല്‍പ്പിച്ചതിനെ ചൊല്ലി ഭാര്യയി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു എന്ന് ഷിജിയുടെ ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഷിജി അമ്മയെ വിളിച്ച് ഇതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ആധാരം വിട്ടു കൊടുത്തേരെ, നമുക്ക് വീടുപണി ഒന്നും വേണ്ട എന്ന് ഷിജി അമ്മയോടു പറഞ്ഞതായും ഒരു ബന്ധു പറഞ്ഞു
ഷിജിയുടെ കുടുംബത്തിലെ അസ്വാരസ്യം അറിഞ്ഞ് ഇവരുടെ വീടുനു സമീപം താമസിക്കുന്ന കൂട്ടുകാരി ആശ്വസിപ്പിക്കാന്‍ എത്തിയിരുന്നു. ശനിയാഴ്ചയാണ് ഇവര്‍ എത്തിയത്. ഞായറാഴ്ച ‘ഞങ്ങള്‍ പോവുകയാണ്’ എന്നു പറഞ്ഞ് ഷിജി ഇവര്‍ക്കു ടെക്സ്റ്റ് മെസേജ് അയച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാട്ടില്‍ പോവുകയാണെന്നാണ് സുഹൃത്ത് ധരിച്ചത്. ഷിജിയുടെ ഫേസ്ബുക്ക് പേജിലും ശനിയാഴ്ചയാണ് അവസാനത്തെ അപ്‌ഡേറ്റ്.
നാട്ടില്‍ എത്തിയതിനു ശേഷമുള്ള വിവരം അറിയാനായി സൂഹൃത്ത് നാട്ടിലേക്ക് ഫോണ്‍ വിളിച്ച് ചോദിച്ചപ്പോഴാണ് അവര്‍ അവിടെ എത്തിയിട്ടില്ല എന്നറിഞ്ഞത്. ഞായറാഴ്ച ഇവരുടെ വീട്ടില്‍ വന്നു വാതിലില്‍ മുട്ടിയെങ്കിലും ആരും തുറക്കാത്തതിനാല്‍ തിരിച്ചു പോവുകയായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ സ്‌കൂളില്‍ വിവരം അറിയിച്ചു. അവര്‍ പോലീസിലും.
പിന്നീട് പോലീസ് എത്തി പരിശോധനയ്ക്കു ശേഷം വാതില്‍ പൊളിച്ച് അകത്തു കയറി നോക്കിയപ്പോഴാണ് അമ്മയും രണ്ടു മക്കളും മരിച്ച നിലയില്‍ കാണപ്പെട്ടത്. ദേഹത്ത് മുറിവുകളോ ചതവുകളോ ഇല്ലെന്ന് പോലീസ് പറഞ്ഞു. അപ്പോള്‍ വീട്ടില്‍ ഇല്ലാതിരുന്ന രതീഷിനു വേണ്ടി പോലീസ് തെരച്ചില്‍ നടത്തിയിരുന്നു.
ഡിറ്റക്ടീവ് സൂപ്രണ്ട് കെന്നി മാക്‌ഡോണാള്‍ഡാണ് ഈ കേസ് അന്വേഷിക്കുന്നത്. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് ഔദ്യോഗികമായി വന്നതിനു ശേഷം മാത്രമേ എന്തെങ്കിലും തീരുമാനിക്കാനാവൂ എന്ന് അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള മുറിവുകളോ ചതവുകളോ ഇല്ല. അതുകൊണ്ടു തന്നെ വിഷം ഉള്ളില്‍ച്ചെന്നോ ശ്വാസം മുട്ടിയോ ആകാം മരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലും അതിക്രമങ്ങള്‍ നടന്നതിന്റെ ലക്ഷണങ്ങള്‍ കാണാനില്ല. രണ്ടു ബെഡ്‌റും വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. എട്ടു വര്‍ഷം മുന്‍പാണ് ഇവര്‍ യുകെയിലേക്ക് കുടിയേറിയത്. ഇരുവരും അയല്‍ക്കാരോടെല്ലാം നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. അടുത്തകാലം വരെ സന്തുഷ്ടമായ കുടുംബ ജീവിതമാണ് നയിച്ചിരുന്നതെന്ന് ഇവരോട് അടുപ്പമുള്ളവര്‍ പറയുന്നു.അടുത്തിടെയായി കുട്ടുകള്‍ സ്ഥിരമായി സ്‌കൂളില്‍ പോലും എത്താറുണ്ടായിരുന്നില്ലെന്ന് ചില സഹപാഠികള്‍ വെളിപ്പെടുത്തി. ഇയര്‍ എട്ട് വിദ്യാര്‍ഥികളായിരുന്നു ഇരുവരും.

ഇരട്ടക്കുട്ടികളായ നിയയും നേഹയും ഇടയ്ക്കു വീടു വിട്ടു പോയിരുന്നതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതാനും ആഴ്ചകള്‍ക്കു മുന്‍പായിരുന്നു ഇത്. മാതാപിതാക്കള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ വഷളാകുന്നതില്‍ ഇരുവരും അതീവ ദു:ഖിതരായിരുന്നു. കുട്ടികള്‍ തമ്മില്‍ വലിയ അടുപ്പമായിരുന്നുവെന്നും ഒരുമിച്ചു മാത്രമേ നടന്നിരുന്നുള്ളു എന്നും ഇവര്‍ക്കൊപ്പം പഠിച്ചിരുന്ന അര്‍ജന്‍ പറയുന്നു. നാണം കുണുങ്ങികളായിരുന്നു. മറ്റുള്ളവര്‍ക്ക് ഒരു ശല്യവും ഉണ്ടാക്കാതിരിക്കാന്‍ ഇവര്‍ ശ്രദ്ധിച്ചിരുന്നു.സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ഈ കുടുംബത്തെ കുറിച്ചു നല്ലത് മാത്രമേ പറയാനുള്ളൂ.അത് കൊണ്ട് തന്നെ ഇവരുടെ ദുരുഹ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് അവരെല്ലാം 

Scroll To Top