Tuesday December 06, 2016
Latest Updates

അമ്മയുടെയും മക്കളുടെയും മരണം കൊലപാതകമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് :വിശ്വസിക്കാനാവാതെ ലണ്ടനിലെ മലയാളികള്‍ 

അമ്മയുടെയും മക്കളുടെയും മരണം കൊലപാതകമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് :വിശ്വസിക്കാനാവാതെ ലണ്ടനിലെ മലയാളികള്‍ 

ലണ്ടന്‍:യൂ കെ മലയാളികളെ നടുക്കിയ കൂട്ടമരണത്തിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശ്വസിക്കാനാവാതെ മലയാളികള്‍.കഴിഞ്ഞ ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഷിജിയുടെയും ഇരട്ടക്കുട്ടികളുടെയും മരണകാരണം കൊലപാതകമാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ പുറത്തുവന്ന പോസ്റ്റുമോര്‍ട്ടിലാണ് ശ്വാസംമുട്ടിയാണ് മൂന്നുപേരുടെയും മരണം സംഭവിച്ചതെന്ന് വ്യക്തമാക്കിയിരിക്കുന്നത്. രതീഷിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വയം തൂങ്ങിമരിച്ചതാണെന്നു പറയുന്നു. ഭാര്യയേയും മക്കളേയും കഴുത്തുഞെരിച്ചു കൊന്നശേഷം ഭര്‍ത്താവ് രതീഷ് ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പോലീസ് ഭാഷ്യം.

ഷിജിയുടെയും മക്കളുടെയും മൃതദേഹത്തില്‍ മുറിവുകളോ പാടുകളോ ഒന്നും കാണാതിരുന്നതിനാല്‍ ശ്വാസംമുട്ടിയോ വിഷം ഉള്ളില്‍ചെന്നോ ആകാം മരണകാരണമെന്ന് പോലീസിനു നേരത്തെതന്നെ സംശയമുണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേസിന് വഴിത്തിരിവായേക്കും. 

എന്നാല്‍ മല്‍പ്പിടുത്തത്തിനിടയില്‍ വേണമെങ്കില്‍ ഓടി രക്ഷപ്പെടുത്താന്‍ തക്കവിധം ആരോഗ്യ ദൃഡഗാത്രരായ,മൂന്നു പേരെ ഒരാള്‍ ശ്വാസം മുട്ടിച്ചു കൊന്നു എന്ന് വിശ്വസിക്കാന്‍ ഇവരുടെ സുഹൃത്തുക്കള്‍ക്കും സമീപവാസികള്‍ക്കും ആയിട്ടില്ല.ഒരാളെങ്കിലും ഓടി രക്ഷപ്പെടാനുള്ള സാധ്യത അത്തരം സാഹചര്യങ്ങളില്‍ ഉണ്ടാവുമെന്ന് മാത്രമല്ല,രതീഷ് കുമാറിന്റെ സ്വഭാവം പരിശോധിച്ചാല്‍ അത്തരം ഒരു ക്രൂര കൃത്യത്തിന് യാതൊരു സാധ്യതയും ഇല്ലെന്നും ഇവരെ അറിയുന്ന മലയാളിസുഹൃത്തുക്കള്‍ പറയുന്നു.

മരണപ്പെട്ട അമ്മയുടെയും മക്കളുടെയും ശരീരത്തില്‍ ഒരു പരിക്കുപോലും ഇല്ലെന്നതും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ഇവര്‍ കൊല്ലപ്പെടാനാനുള്ള സാധ്യതയെ തള്ളിപ്പറയാന്‍ പ്രേരണയാവുന്നു 

ഷിജിയുടെയും മക്കളുടെ മരണകാരണം കൊലപാതകമാണെന്ന പോലിസ് വെളിപ്പെടുത്തല്‍ അറിഞ്ഞത് യുകെയിലെ മലയാളി സമൂഹത്തിന് ഞെട്ടലുളവാക്കിയിരിക്കുകയാണ്. വളരെ സ്‌നേഹത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞ കുടുംബത്തിന് ഇത് എന്തു സംഭവിച്ചുവെന്നറിയാത്ത ആശങ്കയിലാണിവര്‍. 

Scroll To Top