Friday October 20, 2017
Latest Updates

ലണ്ടനില്‍ പരിഭ്രാന്തി പരത്തി ഭീകരാക്രമണം:ആറ് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം,30 പേര്‍ക്ക് പരിക്ക് :മരണസംഖ്യ ഉയര്‍ന്നേക്കും

ലണ്ടനില്‍ പരിഭ്രാന്തി പരത്തി ഭീകരാക്രമണം:ആറ് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം,30 പേര്‍ക്ക് പരിക്ക് :മരണസംഖ്യ ഉയര്‍ന്നേക്കും

ലണ്ടന്‍:ലണ്ടന്‍ ബ്രിഡ്ജ് മേഖലയില്‍ ഇന്നലെ രാത്രി ഉണ്ടായ ഭീകരാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.ആക്രമണത്തിന്റെ ഉത്തരാവാദിത്വം ഇതേ വരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഭീകര ആക്രമണമാണ് എന്നാണ് പോലീസിന്റെ നിഗമനം.

ലണ്ടനില്‍ പരിഭ്രാന്തി പരത്തിയഭീകരാക്രമണത്തെ സ്ഥിരീക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് .ലണ്ടന്‍ ബ്രിഡ്ജിലൂടെ മുഴുക്കുടിയന്‍ കാറുമായി പാഞ്ഞുവരുന്നുണ്ടെന്നു പോലിസ് ഓഫിസര്‍മാര്‍ മദ്യശാലയിലുള്ളവരെ ജാഗ്രതപ്പെടുത്തുന്നതും അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോ.ഒരു വെള്ള വാന്‍ വഴിയാത്രക്കാരിലേക്ക് പാഞ്ഞുകയറി പേര്‍ക്ക് പരിക്കേറ്റ സംഭവത്തെ തുടര്‍ന്നായിരുന്നു ഇത്.

പരിഭ്രാന്തരായ ആളുകള്‍ മേശകളുടെയും കസേരകളുടെയുമൊക്കെ മറവില്‍ ഒളിഞ്ഞിരിക്കുന്നതും അവിടെത്തെന്നെയിരിക്കാന്‍ ഓഫിസര്‍മാര്‍ ആവര്‍ത്തിക്കുന്നതും കാണാം.ഗ്ലാസുകള്‍ പൊട്ടിത്തകരുന്ന ശബ്ദവും കേള്‍ക്കാം.

ലണ്ടന്‍ബ്രിഡ്ജില്‍ ഇന്നലെ രാത്രി പത്തുമണിയോടെ ഏറ്റുമുട്ടല്‍ നടന്നതായി ചില സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.നാല് പേര്‍ക്കെങ്കിലും മുറിവേറ്റതായും സൂചനയുണ്ട്.മനുഷ്യശരീരങ്ങള്‍ എങ്ങും ചിന്നിച്ചിതറിക്കിടക്കുകയാണ്.വെള്ള വാന്‍ അമിതവേഗതയില്‍ വഴിയാത്രക്കാരിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നും റിപോര്‍്ട് പറയുന്നു.

ബോറോ മാര്‍ക്കറ്റില്‍ മറ്റൊരു ആക്രമണം കൂടിയുണ്ടായെന്നു മെട്രോപോളിറ്റന്‍ പോലിസ് സ്ഥിരീകരിച്ചു. രണ്ടിടത്തും പോലിസ് കളത്തിലുണ്ട്.പാലത്തില്‍ കത്തികള്‍ കൊണ്ട് ആളുകളെ മുറിവേല്‍പ്പിക്കുന്നതു കണ്ടതായി ഒരു സ്ത്രീ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.നാല് ആളുകളുടെ കഴുത്തറുക്കുന്നതു കണ്ടതായാണ് ഇവര്‍ പറയുന്നത്.

ലണ്ടന്‍ ബ്രിഡ്ജിലെ സംഭവങ്ങള്‍ ഭീകരാക്രമണമാണെന്ന് സ്‌കൈ ന്യൂസ് റിപോര്‍ട് ചെയ്യുന്നു.വെടിശബ്ദംകേട്ടതായും ആളുകള്‍ പറയുന്നുണ്ട്.ഒരു വാന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് മറിയുന്നതു കണ്ടതായി സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ബിബിസി റിപോര്‍ടര്‍ ഹോളി ജോണ്‍സ് പറഞ്ഞു.50മൈല്‍ വേഗതയില്‍ വന്ന വാഹനം പാതയിലൂടെ പോവുകയായിരുന്ന ആളുകളുടെ മേല്‍പാഞ്ഞുകയറുകയായിരുന്നു.20 പേര്‍ക്കെങ്കിലും ഗുരുതരമായി പരിക്കേറ്റു.

ലണ്ടന്‍ ബ്രിഡ്ജ് സംഭവത്തില്‍ പ്രധാനമന്ത്രി നിരന്തരമായി അവിടുത്തെ ഓഫിസര്‍മാരുമായി ബന്ധപ്പെട്ട് വിവരങ്ങളാരായുന്നെണ്ടന്നു ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വെളിപ്പെടുത്തി.രണ്ടു മാസം മുമ്പ് വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിലുണ്ടായ സമാനമായ ഭീകരാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Scroll To Top