Saturday December 03, 2016
Latest Updates

ചരക്കു സേവന നികുതി ബില്‍ ലോക്‌സഭ പാസാക്കി

ചരക്കു സേവന നികുതി ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി ബില്ല് ലോക്‌സഭ പാസാക്കി. വോട്ടെടുപ്പിലൂടെയാണു സഭ ബില്ല് പാസാക്കിയത്. കോണ്‍ഗ്രസ് വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. ബില്ല് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണമെന്ന ആവശ്യം സ്പീക്കര്‍ നേരത്തെ തള്ളിയിരുന്നു.

ബില്ല് വീണ്ടും സ്ഥിരം സമിതിയുടെ പരിഗണനയ്ക്ക് അയച്ചാല്‍ സംസ്ഥാനങ്ങള്‍ക്കു ലഭിക്കേണ്ട ആനുകൂല്യം വൈകുമെന്ന് ധനമന്ത്രി പി. ചിദംബരം ലോക്‌സഭയെ അറിയിച്ചിരുന്നു. വോട്ടെടുപ്പു നടക്കുന്നതിനു മുന്‍പ് ബിജെപി തങ്ങളുടെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കു വിപ്പ് നല്‍കിയിരുന്നു. ജിഎസ്ടി ബില്‍ പാര്‍ലമെന്റില്‍ വോട്ടിനിട്ടപ്പോള്‍ 352 യെസ് വോട്ടുകളും 37 നോ വോട്ടുകളും ലഭിച്ചു.

രാജ്യത്തിന്റെ നികുതി രംഗത്ത് ചരിത്രപരമായ തീരുമാനമാണ് ചരക്കു സേവന നികുതി ബില്ലെന്ന് ബിജെപി എംപിമാരുമായുള്ള കൂടിക്കാഴ്ചയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ജനങ്ങളുടെ മേലുള്ള നികുതി ഭാരം കുറയും. വരുമാന ചോര്‍ച്ച പരിഹരിക്കാനും സുതാര്യത നിലനിര്‍ത്താനും ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ധനമന്ത്രി കെ.എം. മാണിയാണ് ജിഎസ്ടിയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം എത്രയാണെന്ന് പഠിക്കുന്നതിനും നിശ്ചയിക്കുന്നതിനുമുള്ള സമിതിയുടെ ചെയര്‍മാന്‍. സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളായുള്ള സമിതിയാണിത്. ബജറ്റുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കത്തിനിന്നപ്പോഴായിരുന്നു കെ.എം. മാണിയെ ഈ സമിതിയുടെ അധ്യക്ഷനായി അരുണ്‍ ജെയ്റ്റ്‌ലി നിയമിച്ചത്. ജിഎസ്ടി ബില്‍ പാസായതോടെ ഈ സമിതിയുടെ യോഗം ഉടന്‍ ചേര്‍ന്നേക്കും.

 

Scroll To Top