Wednesday December 07, 2016
Latest Updates

മോഹന്‍ലാലിന്റെ ഓണചിത്രം ‘ലോഹം’ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു 

മോഹന്‍ലാലിന്റെ ഓണചിത്രം ‘ലോഹം’ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു 

ഡബ്ലിന്‍:കേരളത്തിലെ സിനിമാപ്രേക്ഷകര്‍ ഓണത്തിന് ഹൃദയപൂര്‍വ്വം വരവേറ്റ മോഹന്‍ലാലിന്റെ ആക്ഷന്‍ ത്രില്ലര്‍ ‘ലോഹം’ഡബ്ലിനില്‍ പ്രദര്‍ശനത്തിനെത്തുന്നു.സെപ്റ്റംബര്‍ 1 ന് വൈകിട്ട് 6 മണിയ്ക്ക്  ലൂക്കനിലെ ലിഫിവാലി ഷോപ്പിംഗ് സെന്ററിലുള്ള VEU സിനിമാസിലാണ് ആദ്യപ്രദര്‍ശനമെന്ന് വിതരണക്കാരായ മാസ് എന്റര്‍റ്റൈനേഴ്‌സ് അറിയിച്ചു.

സ്പിരിറ്റിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിക്കുന്ന ലോഹത്തില്‍ തമിഴ്‌നടി ആന്‍ഡ്രിയ ആണ് നായികയായി എത്തുന്നത്.ഏറെ നിഗൂഡതകളുള്ള രാജു എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ജയന്തിയായി ആന്‍ഡ്രിയ എത്തുന്നു. ഏറെ കൗതുകകരവും ഉദ്വേഗജനകവുമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്ന ലോഹം, നരസിംഹം , ആറാം തമ്പുരാന്‍ ശ്രേണിയിലേയ്ക്കുയര്‍ന്നു കഴിഞ്ഞു.

ഇത് വെറും സ്വര്‍ണ്ണകള്ളക്കടത്തിന്റെ കഥയല്ലെന്നും കള്ളം കടത്തുന്ന കഥയാണെന്നുമുള്ള ടാഗ് ലൈനോടെയെത്തി എതിര്‍ പ്രചാരണങ്ങളെ കാറ്റില്‍ പറത്തി ലോഹം കുതിയ്ക്കുകയാണ്.ആദ്യ 6 6 ദിവസം കൊണ്ട് കളക്ഷന്‍ 10 കോടി കടന്നുവെന്നത് ചിത്രത്തിന്റെ ജനപ്രിയതയെ സൂചിപ്പിക്കുന്നു.mohan

ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ മീശപിരിച്ചെത്തിയതോടെ ലാല്‍ ആരാധകരും ആവേശത്തിലായി. ആദ്യദിനം തന്നെ ഇന്ത്യയിലെ 250 റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്ന് മൂന്നരക്കോടി രൂപ ലോഹത്തിന് കളക്ഷന്‍ ലഭിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ലോഹത്തിന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്.

അയര്‍ലണ്ടിലെ മറ്റു പ്രദര്‍ശന കേന്ദ്രങ്ങളുടെ വിവരം പിന്നീട് അറിയിക്കുന്നതാണ്.

 VEU സിനിമാ സൈറ്റില്‍   ടിക്കറ്റ് ബുക്ക് ചെയ്യാനാവും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫോണ്‍ നമ്പര്‍ 0899641165


 

Scroll To Top