Saturday December 03, 2016
Latest Updates

കേരളത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നവംബര്‍ 2,5 തിയതികളില്‍,വോട്ടെണ്ണല്‍ 7 ന് 

കേരളത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നവംബര്‍ 2,5 തിയതികളില്‍,വോട്ടെണ്ണല്‍ 7 ന് 

തിരുവനന്തപുരം:കേരളത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 2ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട് കാസര്‍കോട് ജില്ലകളിലാണ് ആദ്യം വോട്ടെടുപ്പ്.

നവംബര്‍ 5ന് കോട്ടയം, പത്തനംതിട്ട, ആലുപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ രണ്ടാം ഘട്ടമായും വോട്ടെടുപ്പ് നടക്കും. നവംബര്‍ 7ന് ഫലപ്രഖ്യാപനം.

രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടു ചെയ്യാനുള്ള സമയം. ഇന്നുമുതല്‍ പെരുമാറ്റചട്ടം നിലവില്‍ വന്നെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ത്രിതല പഞ്ചായത്തുകളിലെ സംവരണപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണം സ്ത്രീകള്‍ക്കാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലാ പഞ്ചായത്തുകളാണ് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 67 എണ്ണവും സ്ത്രീകള്‍ക്കു സംവരണം ചെയ്തു. 941 ഗ്രാമ പഞ്ചായത്തുകളിലെ 417 പ്രസിഡന്റ് സ്ഥാനവും സ്ത്രീകള്‍ക്കാണ്.

Scroll To Top