Tuesday December 06, 2016
Latest Updates

വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ ഓഫറുമായി യുഎസ് കമ്പനി ഐറിഷ് മാര്‍ക്കറ്റില്‍

വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ ഓഫറുമായി യുഎസ്  കമ്പനി ഐറിഷ് മാര്‍ക്കറ്റില്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ നല്‍കുന്ന കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ യുഎസ് കമ്പനി. ഡബ്ലിനിലെ ഫ്യൂച്ചര്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തിലെ ഷെയറുകള്‍ യുഎസ് വ്യവസായിയായ മാര്‍ക്ക് സ്റ്റീവന്‍സ് വാങ്ങിയിരിക്കുന്നതായാണ് പുതിയ വാര്‍ത്ത. ഇതോടെ 2017 ആരംഭത്തില്‍ത്തന്നെ സെന്‍ട്രല്‍ ബാങ്ക് ക്ലിയറന്‍സെല്ലാം നടത്തി തന്റെ കമ്പനി വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ നല്‍കുമെന്ന് ഫ്യൂച്ചര്‍ ഫിനാന്‍സ് ചീഫ് എക്സിക്യുട്ടിവ് ബ്രയാന്‍ നോര്‍ട്ടന്‍ പറഞ്ഞു. രണ്ട് വര്‍ഷത്തിനു മുമ്പാണ് ഫ്യൂച്ചര്‍ ഫിനാന്‍സ് സ്ഥാപിതമായത്.

മാര്‍ക്ക് സ്റ്റീവന്‍സ് സിലിക്കണ്‍ വാലിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ S:Cubedന്റെ ഉടമയാണ്. ഈ കമ്പനിയുടെ പേരിലാണ് സ്റ്റീവന്‍സ് ഫ്യൂച്ചര്‍ ഫിനാന്‍സിന്റെ ഷെയറുകള്‍ വാങ്ങിയിരിക്കുന്നത്. ഗൂഗിള്‍, പേപാള്‍, യൂട്യൂബ്, ലിങ്ക്ഡ് ഇന്‍ തുടങ്ങിയ വമ്പന്‍ കമ്പനികളിലും സ്റ്റീവന്‍സിന് ഷെയറുകള്‍ ഉണ്ട്

Scroll To Top