Saturday December 10, 2016
Latest Updates

മോഷ്ട്ടിക്കാന്‍ വന്ന കൊള്ളക്കാര്‍ മന്ത്രി വരെദ്കരെ കണ്ട് ഓടിപ്പോയി !

മോഷ്ട്ടിക്കാന്‍ വന്ന കൊള്ളക്കാര്‍ മന്ത്രി വരെദ്കരെ കണ്ട് ഓടിപ്പോയി !

ഡബ്ലിന്‍:കാര്‍പന്റെഴ്‌സ് ടൌണ്‍ റോഡിലെ കാസില്‍ നോക്കിലുള്ള സ്പാറില്‍ കൊള്ളയടിക്കാന്‍ കയറിയ കള്ളന്മാര്‍ ഇതുപോലെ ഒരു അക്കിടി പറ്റുമെന്ന് വിചാരിച്ച് കാണില്ല.കൈയ്യില്‍ കൊടുവാളും തോക്കുമൊക്കെ കരുതിയാണ് മുഖം മൂടിയിട്ട രണ്ടു കള്ളന്മാര്‍ കടയില്‍ കയറിയത്.സാധാരണ സ്‌റ്റൈലില്‍ തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപെടുത്തി റ്റില്ലില്‍ നിന്നും പണം ചോദിക്കുന്ന സമയത്താണ് മന്ത്രി ലിയോ വരേദ്കറും സംഘവും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കടയിലേയ്ക്ക് അവിചാരിതമായി കയറി വന്നത്.

ആള്‍ക്കൂട്ടത്തെ കണ്ടു ഭയന്നുപോയ കള്ളന്മാര്‍ ഞൊടിയിടകൊണ്ട് കിട്ടിയ പണവുമായി കടന്നുകളയുകയും ചെയ്തു.മന്ത്രി വരെദ്കരുടെയും സംഘത്തിന്റെയും മുന്‍പില്‍ കൂടിയാണ് കള്ളന്‍മാര്‍ ഓടിപ്പോയതെങ്കിലും അവരെ പിടി കൂടാന്‍ കണ്ടു നിന്നവരാരും ശ്രമിച്ചതേയില്ല.
സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയില്ല എന്നത് മാത്രമാണ് സമാധാനം എന്നാണ് വരെദ്കര്‍ അഭിപ്രായപ്പെട്ടത്.

വരെദ്കറുടെ എതിര്‍ സ്ഥാനര്‍ഥി കൂടിയായ ഫിയനാ ഫാളിലെ ജെക്ക് ചേംബേഴ്‌സും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നാണ് പുതിയ വിവരം.പക്ഷെ സ്പാറില്‍ ആദ്യം എത്തിയത് ആരെന്ന തര്‍ക്കം ഇപ്പോഴും തുടരുന്നുണ്ടത്രേ.ഇവരില്‍ ആരെ കണ്ടാണ് കള്ളന്‍മാര്‍ ഓടിപ്പോയത് എന്നറിയില്ലെങ്കിലും കള്ളന്മാരെ പേടിപ്പിച്ചതിന്റെ ഖ്യാതി കിട്ടിയിരിക്കുന്നത് വരേദ്കര്‍ക്കാണ്.

ഭരണത്തില്‍ തിരിച്ചെത്താമെന്ന ഫിനഗേല്‍ പ്രതീക്ഷ മങ്ങുന്നു:മൂന്നാഴ്ച്ചയ്ക്കുള്ളില്‍ 5 പോയിന്റ് ഇടിവ്
ഡബ്ലിന്‍:ഏന്‍ഡ കെന്നിയുടെയും ഭരണകക്ഷിയുടെയും പിന്തുണയില്‍ വന്‍ ഇടിവെന്നു സര്‍വേഫലങ്ങള്‍.ഫെബ്രുവരി ആദ്യവാരത്തിലെ നിലവാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ 5 ശതമാനം വരെ വോട്ടാണ് ഫിനഗേലിന് കുറഞ്ഞിരിക്കുന്നത്,

ഇന്ന് പുറത്തിറങ്ങിയ റെഡ് സി/ ഐറിഷ് സണ്‍ അഭിപ്രായ വോട്ടെടുപ്പ് ഫലം അനുസരിച്ച് കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് 2 ശതമാനം വോട്ടു വീണ്ടും കുറഞ്ഞു 26 ശതമാനത്തില്‍ എത്തി.ലേബറും കൂടി ചേരുമ്പോള്‍ 35 ശതമാനം വോട്ട് പ്രതീക്ഷിക്കാമെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമുള്ള സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നും പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
പുതിയ നിലവാരത്തില്‍ ഫിയാന ഫാളിന് ഒരു ശതമാനം വോട്ടു കൂടിയപ്പോള്‍ 3 ശതമാനം വോട്ടിന്റെ ജെറി ആഡംസിന്റെ ഷിന്‍ ഫെയിന് കുറഞ്ഞത്.സ്വതന്ത്രരുടെയും ചെറു കക്ഷികളുടെയും വോട്ടിലും വര്‍ദ്ധനവുണ്ട്.

Scroll To Top