Saturday December 10, 2016
Latest Updates

എയര്‍ ഇന്ത്യാ ഭക്ഷണത്തിലെ പല്ലി :കെട്ടി ചമച്ച കഥയെന്ന് വിമാനകമ്പനി ,വിശ്വാസ്യതയെ കളങ്കപ്പെടുത്താന്‍ ശ്രമം 

എയര്‍ ഇന്ത്യാ ഭക്ഷണത്തിലെ പല്ലി :കെട്ടി ചമച്ച കഥയെന്ന് വിമാനകമ്പനി ,വിശ്വാസ്യതയെ കളങ്കപ്പെടുത്താന്‍ ശ്രമം 

ന്യൂ ഡല്‍ഹി :എയര്‍ഇന്ത്യ യാത്രക്കാര്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ പല്ലിയെ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ കമ്പനി നിഷേധിച്ചു. വ്യാഴാഴ്ച്ച ഡല്‍ഹി ലണ്ടന്‍ വിമാനത്തില്‍ നല്‍കിയ ഭക്ഷണത്തില്‍ നിന്നും പല്ലിയെ ലഭിച്ചെന്ന പേരില്‍ ഓണ്‍ലൈനില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതാണ് വാര്‍ത്തകള്‍ക്ക് ആധാരം.
ചിത്രത്തില്‍ എയര്‍ ഇന്ത്യ നല്‍കിയതെന്നു പറയപ്പെടുന്ന ഭക്ഷണത്തിനു താഴെ പല്ലിയുടെ തല വ്യക്തമായി കാണാം. എന്നാല്‍ ചത്തതാണോ, അതോ ജീവനുള്ള പല്ലിയാണോ എന്ന് വ്യക്തമല്ല. ശനിയാഴ്ച്ച സംഭവത്തെ കുറിച്ച് തങ്ങള്‍ അന്വേഷിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നുവെങ്കിലും അധികം വൈകാതെ തന്നെ സംഭവം നിഷേധിക്കുകയായിരുന്നു.

ചിത്രത്തിന്റെ വിശ്വസനീയതയില്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്നും, കൂടാതെ, ഇതുവരെ ആരും ഇങ്ങനെയൊരു പരാതിയുമായി തങ്ങളെ സമീപിച്ചിട്ടില്ലെന്നും വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി.

നിരന്തരമായ സങ്കേതിക തകരാറുകളും തൊഴിലാളികളുടെ പടലപിണക്കങ്ങളും മൂലമുള്ള മോശം സര്‍വീസ് കാരണം 2007 മുതല്‍ പൊതുമേഖലാ സ്ഥാപനമായ എയര്‍ഇന്ത്യ നഷ്ടത്തിലാണ് സര്‍വീസ് നടത്തുന്നത്. ഏപ്രിലില്‍ രണ്ടു പൈലറ്റുമാര്‍ തമ്മില്‍
കോക്പിറ്റില്‍ സംഘര്‍ഷത്തിലേര്‍പെട്ടതും കമ്പനിക്ക് അപമാനം വരുത്തിവച്ചിരുന്നു.

എങ്കിലും പല്ലി വിവാദം എയര്‍ ഇന്ത്യയെ വല്ലാതെ നാണം കെടുത്തി കളഞ്ഞു.എയര്‍ ഇന്ത്യയുടെ വിശ്വാസ്യതയെ കളങ്കപ്പെടുത്താന്‍ ആരോ മന:പൂര്‍വ്വം ‘പണി കൊടുത്തതാണ്’എന്ന വാദങ്ങളാണ് ഇപ്പോള്‍ മുറുകുന്നത്.

Scroll To Top