Friday December 09, 2016
Latest Updates

ലിവിംഗ് വേജ് നിര്‍ദേശവുമായി ഉപ പ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ വീണ്ടും രംഗത്ത്,’അയര്‍ലണ്ടിലെ ജീവനക്കാര്‍ക്ക് മണിക്കൂറിന് 11.50 യൂറോ വേതനം വേണം’ 

ലിവിംഗ് വേജ് നിര്‍ദേശവുമായി ഉപ പ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ വീണ്ടും രംഗത്ത്,’അയര്‍ലണ്ടിലെ ജീവനക്കാര്‍ക്ക് മണിക്കൂറിന് 11.50 യൂറോ വേതനം വേണം’ 

ഡബ്ലിന്‍: കുറഞ്ഞ മിനിമം വേതനത്തിന് പകരം, അയര്‍ലണ്ടിലെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം മണിക്കൂറിന് 11.50 യൂറോ വരെയായി ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ഉപ പ്രധാന മന്ത്രി ജോണ്‍ ബര്‍ട്ടന്‍. ഡബ്ലിന്‍ കാസിലില്‍ നടന്ന ലിവിംഗ് വേജ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ഉപപ്രധാന മന്ത്രി. ലിവിംഗ് വേജിലേക്കുളള നീക്കം, കൂടുതല്‍ സമത്വവും നീതിയും പുലരുന്ന ഒരു അയര്‍ലണ്ട് സൃഷ്ടിക്കുമെന്ന് ജോണ്‍ ബര്‍ട്ടന്‍ അഭിപ്രായപ്പെട്ടു.ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത് ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ബാധകമാക്കുന്നത് കാണാനും തനിക്ക് ആഗ്രഹമുണ്ടെന്നും പറഞ്ഞു. 

എല്ലാം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ലിവിംഗ് വേജ് നല്‍കണം എന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും എന്നായിരുന്നു ഉപ പ്രധാനമന്ത്രിയുടെ മറുപടി. ഇത് തന്നെയാണ് എല്ലാ തൊഴില്‍ ഉടമകളുടെയും ലക്ഷ്യമെന്നാണ് താന്‍ കരുതുന്നതെന്നും പ്രത്യേക വ്യവസ്ഥകളും നിബന്ധനകളും ഉള്ള പ്രാദേശിക ഭരണ സംവിധാനവുമായി ചേര്‍ന്ന് അവര്‍ ഇത് നടപ്പാക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പട്ടിണിയില്‍ നിന്ന് കരകയറ്റുന്ന, സമത്വ സുന്ദരമായ ഒരു അയര്‍ലണ്ട് ഉണ്ടാവണമെന്ന് അവര്‍ പറഞ്ഞു.

ടോപ്പ് അപ്പ് ഇന്‍കം സപ്ലിമെന്റില്‍ ഏതാണ്ട് 300 മില്ല്യണ്‍ യൂറോ, കുറഞ്ഞ വേതനം ലഭിക്കുന്നവര്‍ക്കുള്ള സര്‍ക്കാര്‍ സബ്‌സിഡിയായി തൊഴില്‍ ഉടമകള്‍ക്ക് ലഭിക്കുന്നുണ്ട് എന്ന് ബര്‍ട്ടന്‍ വെളിപ്പെടുത്തി. ‘പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം, യാത്രാച്ചിലവ്, ചികിത്സാച്ചിലവുകള്‍ എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്ന വരുമാനമാണ് ലിവിംഗ് വേജായി പരിഗണിക്കുന്നത്, അവര്‍ തുടര്‍ന്നു. 

അടുത്ത വര്‍ഷം ആദ്യത്തോടെ ദേശീയതലത്തിലെ കുറവ് വേതന നിരക്ക് 9.15 യൂറോ ആയി കൂടാനിരിക്കുന്ന സാഹചര്യത്തില്‍ അത് പോരെന്നും, ലിവിംഗ് വേജ് മണിക്കൂറിന് 11.50 യൂറോ ആയി വര്‍ദ്ധിപ്പിക്കണമെന്നുമാണ് കാമ്പയിന്‍ വാദിക്കുന്നത്.

Scroll To Top