Saturday December 03, 2016
Latest Updates

ലിഡില്‍ അയര്‍ലണ്ട് ലിവിംഗ് വേജ് നടപ്പാക്കും,ശമ്പളം മണിക്കൂറിന് 11.50 യൂറോ 

ലിഡില്‍ അയര്‍ലണ്ട് ലിവിംഗ് വേജ് നടപ്പാക്കും,ശമ്പളം മണിക്കൂറിന് 11.50 യൂറോ 

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ലിവിംഗ് വേജ് നടപ്പാക്കുന്ന ആദ്യ സ്ഥാപനമായി ലിഡില്‍.അയര്‍ലണ്ടിലെ ലിഡില്‍ ജീവനക്കാര്‍ക്ക് ഇനി മണിക്കൂറിന് 11.5 യൂറോ ശമ്പളം ലഭിക്കും. നിലവിലെ കുറഞ്ഞ വേതനത്തെക്കാള്‍ 30 ശതമാനം കൂടുതലാണ് ഇത്. ഇതോടെ, ലിഡില്‍ അയര്‍ലണ്ട്, 
സമൂഹത്തില്‍ സ്വീകാര്യമായ ശരാശരി ജീവിതനിലവാരം എങ്കിലും പുലര്‍ത്താന്‍ സഹായിക്കുന്ന ശമ്പളം എന്നാണ് ലിവിംഗ് വേജ് എന്താണ് എന്ന് സംശയമുള്ളവര്‍ക്ക് ‘ദി ലിവിംഗ് വേജ് ടെക്‌നിക്കല്‍ ഗ്രൂപ്പ്’ നല്‍കുന്ന ഉത്തരം. ആവശ്യങ്ങളല്ല അത്യാശ്യങ്ങള്‍ നിറവേറ്റുക എ്ന്നതാണ് അതിന്റെ ലക്ഷ്യം. 
അയര്‍ലണ്ടില്‍ ഇന്ന് നിലനില്‍ക്കുന്ന അവശ്യ ജീവിത നിലവാരം സൂക്ഷിക്കാന്‍ വേണ്ട ചിലവാണ് ഇതെന്നും ജീവിതച്ചിലവുകളെ അടിസ്ഥാനമാക്കാത്ത ദേശീയ മിനിമം വേജില്‍ നിന്ന് ഇത് വ്യത്യസ്ഥമാണെന്നും ഇവര്‍ വിശദീകരിക്കുന്നു. ഈ ലിംവിംഗ് വേജില്‍ താഴേക്ക് വരുമാനം പോയാല്‍ ജീവനക്കാര്‍ ചില അത്യാവശങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയിലേക്ക് തള്ളപ്പെടുമെന്നാണ് ടെക്‌നിക്കല്‍ ഗ്രൂപ്പിന്റെ അഭിപ്രായം.

Scroll To Top