Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ ജീവനക്കാര്‍ക്ക് 11.50 യൂറോ ലിവിംഗ് വേജ് ലഭിക്കാന്‍ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്ന് മന്ത്രി,വിശദമായ ചര്‍ച്ചയ്ക്ക് സെപ്റ്റംബറില്‍ ഓപ്പണ്‍ ഫോറം 

അയര്‍ലണ്ടിലെ ജീവനക്കാര്‍ക്ക് 11.50 യൂറോ ലിവിംഗ് വേജ് ലഭിക്കാന്‍ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്ന് മന്ത്രി,വിശദമായ ചര്‍ച്ചയ്ക്ക് സെപ്റ്റംബറില്‍ ഓപ്പണ്‍ ഫോറം 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ലിവിംഗ് വേജ് നല്‍കുന്നതിനെ സര്‍ക്കാര്‍ അനുകൂലിയ്ക്കുന്നതായി ഐറിഷ് ബിസിനസ് ആണ്ട് എമ്പ്‌ലോയ്‌മെന്റ് മന്ത്രി ജേഡ് നാഷ്.ലിവിംഗ് വേജ് ലഭിക്കുന്ന ജീവനക്കാര്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുമെന്ന് താന്‍ കരുതുന്നതായി മന്ത്രി പറഞ്ഞു.തൊഴിലാളികളുടെ ജോലി സ്ഥിരത ഉറപ്പു വരുത്താനും കമ്പനികള്‍ക്ക് ഇത് മുഖേനെ സാധിക്കും,

മണിക്കൂറില്‍ 11 യൂറോ 50 സെന്റാണ് അയര്‍ലണ്ടിലെ ലിവിംഗ് വേജായി കണ്ടെത്തിയിരിക്കുന്നത്.രാജ്യത്ത് ലിവിംഗ് വേജ് നടപ്പാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സെപ്റ്റംബര്‍ 30 ന് ഡബ്ലിന്‍ കാസിലില്‍ വ്യവസായവാണിജ്യ സ്ഥാപനങ്ങളടക്കം താത്പര്യമുള്ള എല്ലാവരെയും സംഘടിപ്പിച്ച് വിശാലമായ യോഗം ചേരുമെന്ന് മന്ത്രി നാഷ് പറഞ്ഞു.

അയര്‍ലണ്ടിലെ തൊഴിലാളികള്‍ക്ക് ലിവിംഗ് വേജായി കണ്ടെത്തിയിരിക്കുന്ന 11.50 യൂറോ മണിക്കൂറിനു നല്കാന്‍ സന്നദ്ധരായ തൊഴിലുടമകള്‍ സ്വയേവമേ മുന്നോട്ടു വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മിനിമം കൂലിയില്‍ 50 സെന്റ് വര്‍ദ്ധനവ് വരുത്തുമെന്ന് മന്ത്രി ജേഡ് നാഷ് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു.ശമ്പളക്കമ്മീഷന്‍ സമര്‍പ്പിച്ച ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കിയേക്കും.

അയര്‍ലണ്ടില്‍ നിലനില്‍ക്കുന്ന മിനിമം വേജ് സമ്പ്രദായം ഒഴിവാക്കി ലിവിംഗ് വേജ്’ എന്ന സമ്പ്രദായത്തിലേയ്ക്ക് ശമ്പള വ്യവസ്ഥയെ മാറ്റാനുള്ള നയങ്ങളുമായി ലേബര്‍ പാര്‍ട്ടി ആവിഷ്‌കരിച്ച നയങ്ങള്‍ക്ക് പൊതു സ്വീകാര്യത ലഭിക്കുന്നു എന്നാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്.
കുറഞ്ഞ വേതനവും സാറോഅവര്‍ കോണ്‍ട്രാക്റ്റുകളും മോഡേണ്‍ തൊഴില്‍മേഖലകളെ കൈയ്യടക്കുന്ന ഈ സാഹചര്യത്തില്‍ പുതിയ ഒരു വേതന സമ്പ്രദായം നിലവില്‍ കൊണ്ടുവരേണ്ടത് ആവശ്യമാണെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ നിലപാട്.
ഒരു സാധാരണ ജോലിക്കാരന്റെ വേതനം ഏറ്റവും കുറഞ്ഞത് അവന്റെ പ്രാഥമീകാവശ്യങ്ങളായ വീട്, ഭക്ഷണം, വസ്ത്രം എന്നിവയ്‌ക്കെങ്കിലും
തികയുന്ന രീതിയിലുള്ളതായിരിക്കണമെന്നാണ് ലിവിംഗ് വേജ് എന്ന വേതനനയം നിര്‍ദ്ദേശിക്കുന്നത്. ജോലിക്കാര്‍ക്കും മികച്ചരീതിയിലുള്ള ജീവിതം സാധ്യമാക്കുകയാണ് പുതിയ വേതനനയത്തിന്റെ ലക്ഷ്യം.

അയര്‍ലണ്ടില്‍ മണിക്കൂറിനു 11.50 യൂറോ ലിവിംഗ് വേജായി നല്‍കണമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ ആവശ്യം.

Scroll To Top