Sunday December 11, 2016
Latest Updates

ഡബ്ലിന്‍:താമസിക്കാന്‍ സ്വര്‍ഗം ,ചെലവുകള്‍ പക്ഷേ കഠിനം …

ഡബ്ലിന്‍:താമസിക്കാന്‍ സ്വര്‍ഗം ,ചെലവുകള്‍ പക്ഷേ കഠിനം …

ഡബ്ലിന്‍ :താമസിക്കാന്‍ പ്രിയപ്പെട്ട സിറ്റിയായി ആളുകള്‍ ഡബ്ലിനെ തിരഞ്ഞെടുക്കുമ്പോഴും , ജീവിതച്ചിലവുകള്‍ കുത്തനെ ഉയര്‍ന്നിരിക്കുകയാണെന്ന് പഠന റിപ്പോര്‍ട്ട്. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റ് കഴിഞ്ഞ ദിവസം പ്രസദ്ധീകരിച്ച സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ജീവിതച്ചിലവു വരുന്ന യൂറോപ്പിലെ 20ത് സിറ്റികളില്‍ ഒന്ന് ഡബ്ലിനാണെന്ന് കണ്ടെത്തിയത്.

ആളുകള്‍ സാധാരണയായി ഉപയോഗിക്കുന്ന 160തോളം സാധനങ്ങളുടെ വിലനിലവാരവും വീട്ടുവാടകയും അതുമായി ബന്ധപ്പെട്ട ചിലവുകളും ആശുപത്രി കെയറുകളും വിദ്യാഭ്യാസ ചിലവും എല്ലാം കൂടി കണക്കില്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ കണക്കെടുപ്പില്‍ ഡബ്ലിന്‍ 34ാം സ്ഥാനത്തായിരുന്നു, 2011ലാകട്ടെ 30താം സ്ഥാനത്തും. എന്നാല്‍ ഇപ്പോള്‍ ജീവിതച്ചിലവുകള്‍ വളരെയധികം വര്‍ദ്ധിച്ചതായാണ് സര്‍വ്വേ ഫലങ്ങള്‍ കാണിക്കുന്നത്.

സര്‍വ്വേയില്‍ ലോകത്തിലെ ഏറ്റവും ‘വിലയേറിയ’ സിറ്റിയായി മാറിയത് സിങ്കപ്പൂര്‍ ആണ്. പരമ്പരാഗതമായി വിലയേറിയ സിറ്റിയായി മാറിയിരുന്ന ടോകിയോ യെന്നിന്റെ മൂല്യത്തില്‍ വന്ന ഇടിവോടെ പിന്നിലേക്ക് തള്ളപ്പെടുകയായിരുന്നു. അത്തരത്തില്‍ നോക്കിയാല്‍ ലോകത്തിലെ ഏറ്റവും ജീവിതച്ചിലവേറിയത് സിങ്കപ്പൂരില്‍ തന്നെയെന്ന് സര്‍വ്വേ ഫലങ്ങള്‍ വിധിയെഴുതുകയും ചെയ്തു.

പാരിസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സിഡ്‌നിയും മെല്‍ബണും ഒക്കെ ഒപ്പത്തിനൊപ്പം തന്നെ ഇവരെ പിന്തുടര്‍ന്നു. ലണ്ടന്റെ സ്ഥാനം 15മതാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

യൂറോപ്യന്‍ സിറ്റികള്‍ ഇത്തരത്തില്‍ ജീവിതച്ചിലവുകള്‍ വര്‍ദ്ധിക്കുമ്പോഴും ഏഷ്യന്‍ സിറ്റികള്‍ അത്രയേറെ ചിലവുകള്‍ വന്നുകാണുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലാറ്റിന്‍ അമേരിക്കന്‍ സിറ്റി കര്‍ക്കാസ് ജീവിതച്ചിലവേറിയ ആദ്യ പത്തു സിറ്റികളില്‍ ഒന്നായി മാറിയിട്ടുണ്ട്. ന്യൂയോര്‍ക്കിന് ഇതില്‍ 26മത് സ്ഥാനമാണ് ലഭിച്ചിട്ടുള്ളത്.

സൗത്ത് ഏഷ്യന്‍ സിറ്റികളില്‍ മുംബൈ ആളുകളില്‍ നിന്നും പണം ഈടാക്കുന്നത് വളരെ കുറഞ്ഞ തോതിലാണെന്നും ജീവിക്കാന്‍ കൂടുതല്‍ ചിലവുകുറവുള്ള സിറ്റികളാണ് ഡല്‍ഹിയും കറാച്ചിയും കാട്മണ്ഡുവും ഒക്കെയെന്നും സര്‍വ്വേയില്‍ തെളിഞ്ഞിട്ടുണ്ട

Scroll To Top