Tuesday December 06, 2016
Latest Updates

ലിവിംഗ് സെര്‍റ്റ് റിസള്‍ട്ട് പ്രഖ്യാപിച്ചു,കണക്കില്‍ തോല്‍വി ശതമാനം കൂടി

ലിവിംഗ് സെര്‍റ്റ് റിസള്‍ട്ട് പ്രഖ്യാപിച്ചു,കണക്കില്‍ തോല്‍വി ശതമാനം കൂടി

ഡബ്ലിന്‍:ലിവിംഗ് സര്‍ട്ടിഫിക്കേറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 58,466 പേരെഴുതിയ പരീക്ഷയില്‍ നാലായിരത്തില്‍ അധികം പേര്‍ കണക്കിന് മാത്രം തോറ്റു. ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുള്ളതായി വിദ്യാഭ്യാസവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.ഉപരി പഠനത്തിന് യോഗ്യരായവരുടെ ഇനം തിരിച്ചുള്ള ലിസ്റ്റ് അടുത്ത ആഴ്ച്ച സെന്‍ട്രല്‍ ആപ്പ്ളിക്കേഷന്‍ ഓഫിസ് പുറത്തുവിടും.
ഒട്ടു മിക്ക വിഷയങ്ങളിലും ഗ്രേഡും വിജയശതമാനവും, കഴിഞ്ഞ വര്‍ഷത്തേതിനു തുല്യമെങ്കിലും രാജ്യത്തെ ഹയര്‍ ലെവല്‍ മാത്തമാറ്റിക്സിന് പരീക്ഷയെഴുതിയവരില്‍ പത്തു ശതമാനത്തോളം പേര്‍ പരാജയപ്പെട്ടത് അധികൃതരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ലിവിംഗ് സെര്‍റ്റ് പരീക്ഷയില്‍ എഴുതിയ ഭൂരിപക്ഷം മലയാളി വിദ്യാര്‍ഥികളും വിജയിച്ചിട്ടുണ്ട്.പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് കോര്‍ക്കില്‍ നിന്നുമുള്ള മെല്‍വിന്‍ സണ്ണി 550 പോയിന്റും, ഡബ്ലിന്‍ ക്രംലിനിലെ അഷ്ന ജിജി തോമസ് 530 പോയിന്റും,താലയിലെ ബ്രിട്ടോ പെരേപ്പാടന്‍ 525 പോയിന്റും നേടി മികച്ച വിജയികളുടെ പട്ടികയില്‍ ഇടം പിടിച്ചു.

Scroll To Top