Saturday December 10, 2016
Latest Updates

വിജയത്തില്‍ അത്ഭുതം കൂറി വിക്ലോ ആഷ്‌ഫോര്‍ഡിലെ ജസ്വിന്‍,ക്ലൂണിയിലെ ജിസ്‌ന ജോസ് നേടിയത് പഠനം ക്രമീകരിച്ചു നേടിയ വിജയം

വിജയത്തില്‍ അത്ഭുതം കൂറി വിക്ലോ ആഷ്‌ഫോര്‍ഡിലെ ജസ്വിന്‍,ക്ലൂണിയിലെ ജിസ്‌ന ജോസ് നേടിയത് പഠനം ക്രമീകരിച്ചു നേടിയ വിജയം

jewwബ്രേ :അക്ഷരാര്‍ഥത്തില്‍ ത്രില്ലിലായിരുന്നു ഇന്നലെ വിക്ലോ ആഷ്‌ഫോര്‍ഡിലെ ജസ്വിന്‍ ജോ ജിമ്മി.നിനച്ചിരിക്കാതെ 560 മാര്‍ക്കുകള്‍ പടികയറി വന്നത് ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണെന്നാണ് ജസ്വിന്റെ അഭിപ്രായം.’

നല്ലത് പോലെ പഠിച്ചു എന്ന് പറയാന്‍ ഞാനില്ല.പക്ഷേ ജയത്തിന് പിന്നില്‍ ഒന്ന് രണ്ടു കാര്യങ്ങളുണ്ട്.ഒന്ന് ക്ലാസില്‍ പഠിപ്പിച്ചത് നന്നായി ശ്രദ്ധിച്ചു.ടീച്ചര്‍മാര്‍ നല്കുന്ന ഹോം വര്‍ക്കുകള്‍ എന്ത് തിരക്കാണെങ്കിലും സമയത്തിന് മനസിരുത്തി ചെയ്തു.ഇത്രയൊക്കെ ചെയ്താല്‍ തന്നെ നല്ലൊരു വിജയം ആര്‍ക്കും വാങ്ങാവുന്നതെയുള്ളൂ.ജസ്വിന്‍ പറയുന്നു.പിന്നെ എന്റെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും പ്രാര്‍ഥനയും എന്നെ സഹായിച്ചു.ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകനും അള്‍ത്താരശിശ്രൂഷിയും കൂടിയായ ജസ്വിന്‍ പറയുന്നു.

വൈക്കം തെക്കിനേടത്ത് ജിമ്മിയുടെയും ന്യൂകാസില്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ജോളി ജിമ്മിയുടെയും മകനാണ് ജസ്വിന്‍.വിക്ലോയിലെ കൊളാഷ്‌ക ക്രൈബ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന ജസ്വിന്‍ യൂ സി ഡിയില്‍ എഞ്ചിനിയറിംഗിന് ചേരാന്‍ തയാറെടുക്കുകയാണ്.
പഠനം ക്രമീകരിച്ച് നേടിയ വിജയം jisnaaa
ബ്ലാഞ്ചസ് ടൌണിലെ ജിസ്‌ന ജോസ് ജൂനിയര്‍ സെര്‍റ്റ് വിജയത്തിന്റെ തിളക്കം നിലനിര്‍ത്തി ലിവിംഗ് സെര്‍ട്ടിലും മികച്ച വിജയം നേടി.560 മാര്‍ക്കാണ് കാബ്ര സെന്റ് ഡോമിനിക്‌സ് കോളജിലെ ഈ മിടുക്കി നേടിയത്.

ബ്ലാഞ്ചസ്‌ടൌണ്‍ ക്ലൂണിയില്‍ താമസിക്കുന്ന പാലാ പ്രവിത്താനം വടക്കേ മുളഞ്ഞനാല്‍ ജോസ് ജോസഫിന്റെയും,ജെയിംസ് കൊളോണി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് റാണി ജോസിന്റെയും മകളാണ് ജിസ്‌ന ജോസ്.

പഠനത്തില്‍ നൂറു ശതമാനം ശ്രദ്ധയൊന്നും കൊടുത്തില്ലെങ്കിലും അന്നന്നത്തെ പാഠങ്ങള്‍ കൃത്യമായി പഠിച്ചും പഴയ ചോദ്യപേപ്പറുകള്‍ സൂക്ഷമായി നിരീക്ഷിച്ചും പഠനം ക്രമീകരിച്ചെന്ന് ജിസ്‌നാ ജോസ് പറയുന്നു.

മെഡിസിന് ചേര്‍ന്ന് പഠിക്കണം എന്നാണ് ആഗ്രഹം.അതിനായുള്ള ഒരുക്കത്തിലാണ് ജിസ്‌ന

Scroll To Top