Sunday December 11, 2016
Latest Updates

ലിവിംഗ് സെര്‍റ്റ് റിസള്‍ട്ട് പ്രഖ്യാപിച്ചു,കണക്കില്‍ തോല്‍വി ശതമാനം കൂടി 

ലിവിംഗ് സെര്‍റ്റ് റിസള്‍ട്ട് പ്രഖ്യാപിച്ചു,കണക്കില്‍ തോല്‍വി ശതമാനം കൂടി 

ഡബ്ലിന്‍:ലിവിംഗ് സര്‍ട്ടിഫിക്കേറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.ഏകദേശം 58,000 പേരെഴുതിയ പരീക്ഷയില്‍ 45476 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുള്ളതായി വിദ്യാഭ്യാസവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.ഉപരി പഠനത്തിന് യോഗ്യരായവരുടെ ഇനം തിരിച്ചുള്ള ലിസ്റ്റ് തിങ്കളാഴ്ച്ച സെന്‍ട്രല്‍ ആപ്പ്‌ളിക്കേഷന്‍ ഓഫിസ് പുറത്തുവിടും.

ഒട്ടു മിക്ക വിഷയങ്ങളിലും ഗ്രേഡും വിജയശതമാനവും, കഴിഞ്ഞ വര്‍ഷത്തേതിനു തുല്യമെങ്കിലും രാജ്യത്തെ ഹയര്‍ ലെവല്‍ മാത്തമാറ്റിക്‌സിന് പരീക്ഷയെഴുതിയവരില്‍ അഞ്ചു ശതമാനത്തില്‍ അധികം പേര്‍ പരാജയപ്പെട്ടത് അധികൃതരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.ഹയര്‍ ലെവല്‍ മാത്സിന് ആകെ പരീക്ഷയെഴുതിയ 14,69 പേരില്‍ 764 പരീക്ഷാര്‍ഥികള്‍ പരാജയപ്പെട്ടു.

Scroll To Top