Thursday December 08, 2016
Latest Updates

സൈക്കോളജിയില്‍ ഉന്നം വെച്ച് ഫിംഗ്ലസിലെ സാന്ദ്ര ജോഷിയും,ക്ലോണ്‍മലിലെ റൊമാള്‍ഡ് ലാസറസും

സൈക്കോളജിയില്‍ ഉന്നം വെച്ച് ഫിംഗ്ലസിലെ സാന്ദ്ര ജോഷിയും,ക്ലോണ്‍മലിലെ റൊമാള്‍ഡ് ലാസറസും

ഫിംഗ്ലസ്:സൈക്കോളജിയില്‍ താത്പര്യമുള്ളവര്‍ക്ക് ലിവിംഗ് സെര്‍റ്റ് പരീക്ഷയില്‍ 555 മാര്‍ക്കാണോ ലഭിക്കുക?അങ്ങനെ തോന്നും ഇന്നലെ പുറത്തു വന്ന റിസള്‍ട്ട് കണ്ടാല്‍.ഫിംഗ്ലസില്‍ നിന്നുള്ള സാന്ദ്രാ ജോഷിയ്ക്കും (555 മാര്‍ക്ക് )ക്ലോണ്‍മലില്‍ നിന്നുള്ള റോമാള്‍ഡ് ലാസറസിനും (555 മാര്‍ക്ക്)ഒരേ വിഷയത്തോടാണ് താത്പര്യം.സൈക്കോളജിയോട്.

ഗ്ലാസ്‌നേവിനിലെ ഹോളിഫെയ്ത് കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിയായ സാന്ദ്രയ്ക്ക് ഇഷ്ട്ടം അയര്‍ലണ്ടിലെ കുട്ടികള്‍ക്കിടയില്‍ ജോലി ചെയ്യാനാണ്.ചൈല്‍ഡ് സൈക്കോളജിയില്‍ പി ജി എടുക്കുക എന്ന പ്രാഥമിക ലക്ഷ്യത്തില്‍ സാന്ദ്ര ലക്ഷ്യമിടുന്നത് തളര്‍ന്നു പോകുന്ന ഐറിഷ് ബാല്യങ്ങള്‍ക്ക് ഒരു കൈത്താങ്ങ് നല്‍കാനുള്ള ശ്രമങ്ങളാണ്. 

അയര്‍ലണ്ടില്‍ കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴ ന്യൂമാന്‍ കോളജിന് സമീപം താമസിക്കുന്ന പീടികപറമ്പില്‍ ജോഷി കുര്യാക്കോസിന്റെയും,ഹൈഫീല്‍ഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജിജി ജോഷിയുടെയം മകളാണ് സാന്ദ്ര.

റൊമാള്‍ഡിന് ഇത് പ്രതീക്ഷിച്ച വിജയം
‘നന്നായി അധ്വാനിച്ചു,ഫലം ദൈവം തരുമെന്ന് ഉറപ്പായിരുന്നു’.കൌണ്ടി ടിപ്പററിയിലെ ക്ലോണ്‍മലില്‍ നിന്നും ലിവിംഗ് സെര്‍ട്ട് റിസള്‍ട്ടിനെ കുറിച്ചുള്ള റോമാള്‍ഡ് ലാസറസിന്റെ ആദ്യ പ്രതീകരണം ഇങ്ങനെയായിരുന്നു.പഠനത്തില്‍ കാര്യമായ ശ്രദ്ധ വെച്ചു.മെഡിസിന് പോകണം എന്ന് താത്പര്യം ഉണ്ടായിരുന്നതിനാല്‍ പ്രത്യേകിച്ചും.’ക്ലോണ്‍മലിലെ റസ്റ്റോറന്റ്റില്‍ കുടുംബാംഗങ്ങളോടൊപ്പം ആഹ്ലാദ നിമിഷങ്ങള്‍ പങ്കിടുന്നതിനിടയില്‍ ‘ഐറിഷ് മലയാളി’യോട് റൊമാള്‍ഡ് പറഞ്ഞു.

അടുത്തിടെ അയര്‍ലണ്ടിലെ ആദ്യ മലയാളി ഡീക്കനായി അഭിഷേകം ചെയ്യപ്പെട്ട എച്ച് എസ് ഇ യിലെ പ്രമുഖ സൈക്കോതെറാപ്പിസ്റ്റ് ഡോ.എം ജി ലാസറസിന്റെയും സീനയുടെയും മകനാണ് റൊമാള്‍ഡ്.തിരുവനന്തപുരം പൂവ്വാര്‍ സ്വദേശികളാണ് റൊമാള്‍ഡിന്റെ മാതാപിതാക്കള്‍ 

പിതാവിന്റെ പാതയില്‍ സൈക്കോളജി മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് റൊമാള്‍ഡ് ആഗ്രഹിക്കുന്നത്.അതിനുള്ള പ്രാഥമികപടിയായി മെഡിസിന് ചേരാനുള്ള ഒരുക്കങ്ങള്‍ ഈ മിടുക്കന്‍ പൂര്‍ത്തിയാക്കികഴിഞ്ഞു.


Scroll To Top