Sunday December 11, 2016
Latest Updates

സൂപ്പര്‍ വിജയവുമായി സ്വോര്‍ഡ്സിലെ ജിതിന്‍ ജെയിംസ്,അഭിമാനപൂര്‍വം ജെറിന്‍ മാത്യു ജോസ് വിജയകരുത്തില്‍ മലയാളി നിര

സൂപ്പര്‍ വിജയവുമായി സ്വോര്‍ഡ്സിലെ ജിതിന്‍ ജെയിംസ്,അഭിമാനപൂര്‍വം ജെറിന്‍ മാത്യു ജോസ് വിജയകരുത്തില്‍ മലയാളി നിര

ഡബ്ലിന്‍:സ്വോര്‍ഡ്സിലെ ജിതിന്‍ ജെയിംസ് ലിവിംഗ് സെര്‍ട്ട് പരീക്ഷയില്‍ 590 പോയിന്റുമായി അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥികളില്‍ ഒന്നാമതെത്തി.565 പോയിന്റുമായി പാമേഴ്സ് ടൗണില്‍ നിന്നുള്ള ജെറിന്‍ മാത്യു ജോസും മലയാളികള്‍ക്ക് അഭിമാനമായി.
സ്വോര്‍ഡ്സ് കൊളസ്റ്റേ കോളിം കോളജിലെ വിദ്യാര്‍ഥിയായിരുന്ന ജിതിന്‍ യുസിഡി കോളജില്‍ എന്‍ജിനിയറിംഗില്‍ ഉപരിപഠനത്തിനു തയാറെടുക്കുന്നു. പാലാ പ്രവിത്താനം ഇലവനാട് ജെയിംസിന്റെയും താരാവിന്‍ ഡ്രോപ് സ്റ്റാഫ് നഴ്സ് മേരിക്കുട്ടിയുടെയും മകനാണ് ജിതിന്‍.

ഡ്രിമ്നാ കാസില്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ജെറിന്‍ മാത്യു ജോസ്, ഡബ്ലിന്‍ യുസിഡി കോളജില്‍ സയന്‍സ് വിഭാഗത്തില്‍ ഉപരിപഠനത്തിനു തയാറെടുക്കുന്നു. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ആനിക്കാട് കോലംകുഴിയില്‍ ജോസിന്റെയും മേരിയുടെയും പുത്രനാണ്.
വാട്ടര്‍ഫോര്‍ഡ്: ഇതാദ്യമായി വാട്ടര്‍ഫോര്‍ഡ് മലയാളി സമൂഹത്തില്‍ നിന്നും ലീവിംഗ് സെര്‍റ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ സന്തോഷത്തിലാണ് ടോണി പ്രസാദ്.560 മാര്‍ക്കിന്റെ വിജയം നല്‍കിയാണ് ടോണി വാട്ടര്‍ഫോര്‍ഡിനെ അഭിമാനപട്ടികയില്‍ പെടുത്തിയത്.അതിരമ്പുഴ കൂനാനിക്കല്‍ പ്രസാദ് പ്രൊതാസിന്റെയും ടെസ് പ്രസാദിന്റെയും  മകനാണ്  ടോണി പ്രസാദ്
ഗോള്‍വേ:ജോബ്‌ജോര്‍ജ്:ഗാള്‍വേയിലെ ചെങ്ങന്നൂര്‍ സ്വദേശികളായ ജോര്‍ജ്ജ് തോമസിന്റെയും ലിസ മാത്യുവിന്റെയും മകനായ ജോബ് ജോര്‍ജ്ജ് 560 പോയിന്റ് കരസ്ഥമാക്കി മികച്ച വിജയം നേടി.ജോബിന്റെ പിതാവ് ജോര്‍ജ്ജ് ഗ്ലെന്‍ലോ ആബെ ഹോട്ടലിലെ ജീവനക്കാരനും മാതാവ് ലിസ HSE ജീവനക്കാരിയുമാണ്. സഹോദരന്‍ ലിജൊ തോമസ് ഗാള്‍വേ യൂണിവേഴ്സിറ്റി മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമാണ്.
ഗോള്‍വേയിലെ തന്നെ സുസ്സ്മി ആന്‍ ജോര്‍ജിനും ഇത് അഭിമാനത്തിന്റെ നിമിഷമാണ്.ലിവിംഗ് സെര്‍ട്ടില്‍ 555 മാര്‍ക്കിന്റെ വിജയം. റെന്മോറില്‍ താമസിക്കുന്ന മുട്ടുചിറ കണിവേലില്‍ അഡ്വ.ജോര്‍ജ്ജ് മാത്യുവിന്റെയും ആന്‍സി ജോര്‍ജ്ജിന്റെയും മകളാണ് സുസ്മി ആന്‍ ജോര്‍ജ്ജ്. സുസ്സ്മിയുടെ സഹോദരന്‍ അതുല്‍ ജോര്‍ജ്ജ് ബയോ മെഡിക്കലില്‍ പി.ജി ചെയ്യുവാന്‍ ഒരുങ്ങുന്നു ഇളയ സഹോദരന്‍ ജെഫിന്‍ ജോര്‍ജ്ജ് ജൂനിയര്‍ സെര്‍ട്ട് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
കോര്‍ക്ക്: സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആഞ്ചല ജോണ്‍സണ്‍ 530 പോയിന്റുകള്‍ നേടി വിജയ നിരയില്‍ എത്തി.കോര്‍ക്ക് സിറ്റിയിലെ ജോണ്‍സണ്‍ മാത്യുവിന്റെയും ഷീല ജോണ്‍സണിന്റെയും ഇളയമകളാണ് ആഞ്ചല.
വാര്‍ത്ത : രാജു കുന്നക്കാട്ട്

Scroll To Top