Monday May 29, 2017
Latest Updates

ഗാള്‍വേയിലെ അനീസ മംഗളത്തിന് കിട്ടിയത് മുന്‍കൂട്ടി പ്രവചിച്ച മാര്‍ക്ക് !

ഗാള്‍വേയിലെ അനീസ മംഗളത്തിന് കിട്ടിയത് മുന്‍കൂട്ടി പ്രവചിച്ച മാര്‍ക്ക് !

ഗാള്‍വേ:ഗാള്‍വേയിലെ അനീസ മംഗളത്തിന്റെ ലിവിംഗ് സെര്‍റ്റ് പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ അത്ഭുതപ്പെട്ടത് അനീസയുടെ മാതാപിതാക്കളാണ്.പരീക്ഷ കഴിഞ്ഞ് മാര്‍ക്കൊക്കെ കൂട്ടി നോക്കി കഴിഞ്ഞ് അനീസ ഒരു പ്രവചനം നടത്തി.’എനിക്ക് 565 മാര്‍ക്ക് കിട്ടും’
ഇന്നലെ റിസല്‍ട്ട് പുറത്തു വന്നപ്പോള്‍ തെറ്റിയില്ല.കൃത്യം 565 പോയിന്റ്.

തൃശൂര്‍ നന്ദിക്കര സ്വദേശി ജോണ്‍ മംഗളത്തിന്റെയും,ഗാള്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സ് സെലിന്റെയും മകള്‍ക്ക് വിജയകഥകള്‍ പുത്തിരിയൊന്നുമല്ല.ജൂനിയര്‍ സെര്‍ട്ടിലും മികച്ച വിജയം നേടിയിരുന്നു.മാത്സ്‌സയന്‍സ് ക്വിസ് മത്സരങ്ങളിലെ സ്ഥിരസാന്നിധ്യം പഠനത്തെ സഹായിച്ചു.

ഒഴിവുസമയങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഡ്രോയിംഗും കീ ബോര്‍ഡുപഠനവും ഒക്കെ ശീലിച്ചു.ഇപ്പോള്‍ ഒരു നല്ല ചിത്രകാരി കൂടിയാണ് ടൈലേഴ്‌സ് ഹില്‍ സ്‌കൂളിന്റെ ഈ പ്രിയപ്പെട്ട താരം.ചെക്ക് റിപ്പബ്ലിക്കില്‍ മെഡിസിന് പഠിക്കുന്ന ജ്യേഷ്ട്ടന്‍ അഗസ്റ്റ്യനും ഏറെ പ്രോത്സാഹനം നല്‍കി.

ഇനി മെഡിസിനോ ഫാര്‍മസി കോഴ്‌സിനോ ചേരണമെന്നാണ് അനീസയുടെ പദ്ധതി. 

Scroll To Top