Saturday December 03, 2016
Latest Updates

ഉമിനീര്‍ പരിശോധിച്ച് കരള്‍ രോഗത്തിന്റെ കാഠിന്യം നിര്‍ണ്ണയിക്കാം

ഉമിനീര്‍ പരിശോധിച്ച് കരള്‍ രോഗത്തിന്റെ കാഠിന്യം നിര്‍ണ്ണയിക്കാം

ഉമിനീരിലുള്ള ബാക്ടീരിയകള്‍ പരിശോധിച്ച് കരള്‍രോഗത്തിന്റെ സ്വഭാവമറിയാന്‍ കഴിയുമെന്ന് പഠനം. ഇതുവഴി ചികിത്സയുടെ സ്വഭാവം നിര്‍ണ്ണയിക്കാനാവുമെന്നും പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു.

അമേരിക്കയിലെ വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ഹെപ്പറ്റോളജി വിഭാഗത്തിലെ ഇന്ത്യക്കാരനായ അസോസിയേറ്റ് പ്രൊഫസര്‍ ജസ്‌മോഹന്‍ ബജാജിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. അന്നനാളത്തില്‍ നിന്നാണ് കരള്‍ വീക്കത്തിന്റെ തുടക്കമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന ധാരണ. അതിനാല്‍ത്തന്നെ ചികിത്സാ രംഗത്ത് പുതിയ കണ്ടെത്തല്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് ജസ്‌മോഹന്‍ ബജാജ് അവകാശപ്പെട്ടു.

ഉമിനീര്‍ നല്ലതും ചീത്തയുമായ ഒരുപാട് ബാക്ടീരിയകളുടെ കലവറയാണ്. ഇവയുടെ അനുപാതം പരിശോധിച്ചാല്‍ രോഗത്തിന്റെ കാഠിന്യം മനസ്സിലാക്കാം. ഉമിനീരും അന്നനാളത്തിലെ ദ്രവവും രോഗാവസ്ഥ വെളിപ്പെടുത്തുമെന്ന് പഠനത്തിന് തെളിയിക്കാനായെങ്കിലും, ഇക്കാര്യത്തില്‍ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.

കരള്‍വീക്കം ബാധിച്ച 100 രോഗികളെയാണ് സംഘം പഠന വിധേയമാക്കിയത്. ഇതില്‍ 38 പേര്‍ക്കും ഉമിനീര്‍ പരിശോധനക്ക് ശേഷം അടിയന്തരചികിത്സ ആവശ്യമുണ്ടെന്ന് കണ്ടെത്തി. പഠനത്തിന്റെ വിശദാംശങ്ങള്‍ ഹെപ്പറ്റോളജി ജേര്‍ണലിലാണ് സംഘം പ്രസിദ്ധീകരിച്ചത്.

Scroll To Top