Friday December 09, 2016
Latest Updates

റഫറണ്ടം :LIVE UPDATE 

റഫറണ്ടം :LIVE UPDATE 

sli kk

Ann16.20ഐറിഷ് ഉപരിസഭയായ സിനഡിലെ അംഗവും കാതറീന്‍ സിപ്പോറെ ഇന്നൊരു പ്രഖ്യാപനം നടത്തി.’ഞാനൊരു വിവാഹം കഴിക്കുകയാണ്’.തന്റെ പെണ്‍സുഹൃത്ത് ഡോ.ആന്‍ ലൂയിസിനെ വിവാഹം കഴിക്കാനായിരുന്നു തീരുമാനം.വിവാഹിതരെ പോലെയാണ് ഇതേ വരെ ജീവിച്ചിരുന്നതെങ്കിലും ‘പുതിയ യുഗത്തിന്റെ ‘സന്തോഷത്തില്‍ ‘ ഇവര്‍ അയര്‍ലണ്ടില്‍ വെച്ച് തന്നെ വിവാഹിതരാവുകയാണത്രെ! ആര്‍ ടി ഇ ചര്‍ച്ചയില്‍ ലൈവായ് ആയിരുന്നു പ്രഖ്യാപനം 

13 23 നോ വോട്ടിനെ ശക്തമായി പിന്തങ്ങിയത് മൂന്നേ മൂന്ന് കൌണ്ടികള്‍ ഡോണഗല്‍,ലെട്രീം ,റോസ് കോമണ്‍ 
13.01 ടിപ്പററിയില്‍ നിന്നുള്ള ലാസ്റ്റ് അപ്ഡേട്ട്‌സ് ലഭ്യമാകാത്തതിന്റെ കാരണം രസകരമാണ്.ഒരൊറ്റ രാഷ്ട്രീയകക്ഷിയുടെയും ഏജന്റുമാര്‍ വോട്ടെണ്ണൂന്ന സ്ഥലത്തെയില്ല!

01.10 ഔദ്യോഗിക ഫലപ്രഖ്യാപനം ഇനിയും വന്നിട്ടില്ല.പക്ഷെ ഉറപ്പായ ഒരു കാര്യം ഏതാണ്ട് 70 ശതമാനം പേരും യെസ് വോട്ടിനു അനുകൂലമായുള്ളവരാണ് എന്നതാണ്.


01.00 ഡബ്ലിനിലെ റാനിലയിലെയും ക്രംലിനിലേയും ഓരോ ബാലറ്റ് ബോക്‌സുകളില്‍ 95 % വീതം യെസ് വോട്ടുകള്‍ കണ്ടെത്തി 

12.50 ഡബ്ലിന്‍ സൌത്ത് ഈസ്റ്റിലെ ഒരു ബൂത്തില്‍ 98 % വോട്ടുകളും യെസ് പക്ഷത്തിന് 

12.48 ഡബ്ലിന്‍ കാസിലിന് പുറത്ത് ഔദ്യോഗിക ഫലപ്രഖ്യാപനം കാത്ത് നൂറുകണക്കിന് പേര്‍ തമ്പടിച്ചിരിക്കുന്നതായി വാര്‍ത്തകള്‍ 
12.30 ജനിതികമായി ഐറിഷ്‌കാര്‍ അസമത്വത്തെ എതിര്‍ക്കുന്നവരാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു(ഫിനാഫാള്‍ ലീഡര്‍ മൈക്കില്‍ മാര്‍ട്ടിന്‍)

12.15 അയോണ ഇന്‍സ്റ്റിട്യൂറ്റ് യെസ് കാംബയിനേഴ്‌സിന് അഭിനന്ദനം അറിയിച്ചു.’മനോഹര വിജയം !

11.59 ഡബ്ലിനില്‍ യെസ് അനുകൂലികള്‍ ആഹ്ലാദപ്രകടനം തുടങ്ങി

11:43 ഇതൊരു ജനഹിത പരിശോധനയല്ല ,സാമൂഹ്യ വിപ്ലവമാണ് ,പത്ര പ്രവര്‍ത്തകയായ കൈറ്റ് ഹാനോണ്‍ പറയുന്നു.

11.42 യെസ് പക്ഷത്തിന്റെ വിജയത്തെ അംഗീകരിക്കുന്നതായി നോ പക്ഷത്തിറെ പ്രധാന പ്രചാരകരായ മദേഴ്‌സ് ആന്‍ഡ് ഫാദേഴ്‌സ് നിലപാട് വ്യക്തമാക്കി 
11.40 :യെസ് പക്ഷം സ്വവര്‍ഗ വിവാഹ ഹിത പരിശോധനയില്‍ വിജയം ഉറപ്പാക്കി 
10.43 :’ജയിച്ചത് ഗേ മാരിയേജ് റഫറണ്ടം അല്ല,ഈക്വാളിറ്റി എന്ന പദമാണ്’.(ജോസഫ് വര്‍ഗീസ് -സീറോ മലബാര്‍ സഭാ സമിതിയംഗം)
10:40; ‘യുവജനതയുടെ മുമ്പില്‍ അയര്‍ലണ്ടിലെ യാഥാസ്ഥിതികരും മതഭീകരന്മാരും കീഴടങ്ങി.അയര്‍ലണ്ട് ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ ശിരസുയര്‍ത്തി’ (ജീവന്‍ വര്‍ഗ്ഗീസ്-,സ്വതന്ത്ര ചിന്തകന്‍ ഡബ്ലിന്‍)
10.38 ലൌത്തില്‍ നോ വോട്ട് ജയിച്ചത് രണ്ടു ബൂത്തുകളില്‍ മാത്രം.ഒന്ന് ഡണ്‍ഡാല്‍ക്കിലും ഒന്ന് ദ്രോഗടയിലും മാത്രം.

http://irishmalayali.com/yes-wins-in-referendum-news/

DING 1

Scroll To Top