Friday December 09, 2016
Latest Updates

‘ഐറിഷ് മലയാളി’യുടെ സ്വന്തം പ്രതിനിധി വത്തിക്കാനിലെത്തി,നാമകരണചടങ്ങുകളുടെ ലൈവ് റിപ്പോര്‍ട്ടിംഗ് നാളെ രാവിലെ മുതല്‍ 

‘ഐറിഷ് മലയാളി’യുടെ സ്വന്തം പ്രതിനിധി വത്തിക്കാനിലെത്തി,നാമകരണചടങ്ങുകളുടെ ലൈവ് റിപ്പോര്‍ട്ടിംഗ് നാളെ രാവിലെ മുതല്‍ 

Logo-Finalഡബ്ലിന്‍:ഭാരത കത്തോലിക്കാ സഭ അഭിമാന പുളകമണിയുന്ന മഹദ് നിമിഷങ്ങളെ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് വേണ്ടി ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ‘ഐറിഷ് മലയാളി’യുടെ സ്വന്തം പ്രതിനിധി രാജു കുന്നക്കാട്ട് വത്തിക്കാനില്‍ എത്തി.കേരളസഭയിലെ പുണ്യശ്ലോകരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും ,എവുപ്രസ്യമ്മയുടെയും നാമകരണ ചടങ്ങുകളുടെയും അനുബന്ധ ശുശ്രൂഷകളുടെയും വിശദമായ തത്സമയ റിപ്പോര്‍ട്ടുകള്‍ നാളെ മുതല്‍ ഐറിഷ് മലയാളി പ്രസിദ്ധികരിച്ചു തുടങ്ങും. 

ഇന്ന് രാവിലെ വത്തിക്കാനിലെത്തിയ രാജു കുന്നക്കാട്ട് കുടുംബസമേതം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തി സന്ദര്‍ശനം നടത്തി.

വിപുലമായ ഒരുക്കങ്ങളാണ് വത്തിക്കാനില്‍ ക്രമീകരിച്ചിരിക്കുന്നത്.ക്രമ സമാധാന പാലനത്തിനായി ആയിരക്കണക്കിന് പോലീസുകാരേയും നൂറുകണക്കിന് വോളന്റിയേഴ്‌സിനേയും വിന്യസിച്ചിട്ടുണ്ട് .13 സ്ഥലങ്ങളിള്‍ പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ആംബുലന്‍സുകളും അഞ്ച് റീആനിമേഷന്‍ സെന്ററുകളും ക്രമീകരിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് സൌജന്യമായി വെള്ളം വിതരണം ചെയ്യാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.ആയിരത്തോളം കെമിക്കല്‍ ടോയിലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള വിശ്വാസികളെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് വത്തിക്കാനില്‍ ഒരുക്കിയിരിക്കുന്നത്. ഭാരതസഭയ്ക്ക് പുതിയതായി ഉണര്‍വ് നല്‍കുന്ന ചടങ്ങുകളാണ് ഞായറാഴ്ച വത്തിക്കാനില്‍ നടക്കാന്‍ പോകുന്നത്. വൈദീകരും കന്യാസ്ത്രീകളും ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് വലിയ കൂട്ടം വിശ്വാസികള്‍ ഇതിനോടകം തന്നെ നാമകരണ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കൃതജ്ഞതാ ബലിയില്‍ പങ്കെടുക്കാനും വത്തിക്കാനില്‍ എത്തിചേര്‍ന്നു. റോമില്‍ എത്തുന്ന തീര്‍ത്ഥാടകരെ സഹായിക്കാന്‍ എയര്‍പോര്‍ട്ടുകളിലും റെയില്‍വേസ്‌റ്റേഷനുകളിലും അന്വേഷണ കൗണ്ടറുകളും സന്നദ്ധസംഘങ്ങളും തയ്യാറായിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഉള്‍പ്പെടെയുളള വിമാനങ്ങള്‍ റോമിലെത്തുന്ന സമയമനുസരിച്ച് ഇന്ന് ഉച്ചക്ക് പതിനൊന്നു മുതല്‍ രാത്രി വരെ സന്നദ്ധ സംഘങ്ങളുടെ സഹായം ലഭിക്കും

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാബാവ, തുടങ്ങിയവര്‍ അടക്കം കേരളത്തിലെ മിക്ക മെത്രാന്മാരും വത്തിക്കാനില്‍ എത്തിക്കഴിഞ്ഞു. 

Scroll To Top