Sunday May 27, 2018
Latest Updates

ജീരകമിട്ട് മോര് കുടിച്ചാല്‍ ലിവര്‍ സിറോസീനെ അകറ്റി നിര്‍ത്താം ?

ജീരകമിട്ട് മോര് കുടിച്ചാല്‍ ലിവര്‍ സിറോസീനെ അകറ്റി നിര്‍ത്താം ?

ലിവര്‍ സിറോസിസ് അഥവാ കരള്‍വീക്കം ഇന്ന് സര്‍വ്വസാധാരണമായ ഒരു രോഗമായി കഴിഞ്ഞു.കേരളത്തില്‍ ലിവര്‍ സിറോസിസ് ബാധിക്കുന്നവരുടെ എണ്ണം അടുത്തിടെയായി ഏറി വരുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.മദ്യപാനികളെ ബാധിക്കുന്ന ഒരു രോഗമായാണ് പലരും ഇതിനെ കണ്ടിരുന്നത്.എന്നാല്‍ ജീവിതശൈലിയുടെ ഭാഗമായ ഒരു രോഗമാണ് ലിവര്‍ സിറോസീസ് എന്ന വാദവും സമീപകാലത്ത് ഉയരുന്നുണ്ട്.മദ്യപിച്ചാലും ഇല്ലെങ്കിലും ലിവര്‍ സിറോസിസ് വരും. മദ്യപാനികള്‍ക്ക് മാത്രം വരുന്ന രോഗമല്ല ലിവര്‍ സിറോസിസ് എന്ന് ചുരുക്കം.

ലിവര്‍ സിറോസീസിനെ സംബന്ധിച്ച് സമീപ കാലത്ത് മാതൃഭൂമി’ അവതരിപ്പിച്ച ഒരു വീഡിയോ കണ്ടു നോക്കാം.
കരളിലെ കോശങ്ങള്‍ നശിച്ച് അവിടെ പാടുകള്‍ (സ്‌കാര്‍സ്) രൂപംകൊള്ളുന്ന അവസ്ഥയാണു സീറോസിസ് എന്നു ലളിതമായി പറയാം. കരളില്‍ പ്രവര്‍ത്തന സജ്ജമായ കോശങ്ങള്‍ക്കു പകരം മൃതമായ കലകള്‍ മാത്രം ഈ അവസ്ഥയില അവശേഷിക്കുന്നു . ക്രമേണ കരളിന്റെ പ്രവര്‍ത്തനം മണ്ട ഗതിയില്‍ ആകുന്നു. ഞരമ്പുകളില്‍ ബ്ലോക്ക് ഉണ്ടാകുകയും അതിനെ തുടര്‍ന്ന്, കരളിനോട് പ്ലീഹ വലുതാകുകയും ചെയ്യുന്നു.രോഗം മൂര്‍ച്ചിക്കുന്നത് അനുസരിച്ച്, വയറ്റില്‍ നീരുണ്ടാകാം. അന്നനാളത്തിലെ ഞരമ്പുകള്‍ വീര്‍ത്തു പൊട്ടി രക്തം ഛര്‍ദിച്ചു എന്നും വരാം.തീര്‍ച്ചയായും അമിത മദ്യപാനം ലിവര്‍ സിറോസിസിന് ഒരു കാരണമാണ് എങ്കിലും, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഫാറ്റി ലിവര്‍ ,ല മരുന്നുകളുടെ ദീര്‍ഘനാളായ ഉപയോഗം, കരളിന്റെ പ്രതിരോധ വൈകല്യങ്ങള്‍ എന്നിവ മൂലവും ലിവര്‍ സിറോസിസ് വരാം. അത് കൊണ്ട് തന്നെ, പുരുഷന്മാരില്‍ മാത്രമല്ല, സ്ത്രീകളിലും കുട്ടികളിലുമൊക്കെ ലിവര്‍ സിറോസിസ് കണ്ടു വരാറുണ്ട്.

ദഹന പ്രക്രിയയെ നിയന്ത്രിക്കുക, ശരീരത്തില്‍ നിന്നും വിഷ വസ്തുക്കളെ പുറന്തള്ളുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്ന കരളിന് പലവിധ രോഗങ്ങളെയും അതിജീവിക്കാനുള്ള ശക്തി ഉണ്ട് എങ്കിലും, സിറോസിസ് വന്നാല്‍ പൂര്‍വ സ്ഥിതിയില്‍ ആകുക വളരെ ബുദ്ധിമുട്ടാണ്. വീണ്ടും വളരുന്ന ശരീര ഭാഗമാണ് കരള , ആരോഗ്യവാനായ ഒരു വ്യക്തിക്ക് 30 ശതമാനം കരള മതി ജീവിതത്തിലേക്ക് തിരിച്ചു വരാന്‍. എന്നാല്‍, ലിവര്‍ സിറോസിസ് വന്നു കരള നശിക്കുന്ന പക്ഷം വീണ്ടും വളരാനുള്ള ചാന്‍സ് വളരെ വിരളമാണ്.
പ്രധാന ലക്ഷണങ്ങള്‍
ലിവര്‍ സിറോസിസ് ബാധിച്ച് ഏറെ നാളുകള്‍ക്കു ശേഷം മാത്രമാണ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക എന്നതാണ് ഈ രോഗത്തിന്റെ പ്രധാന പോരായ്മ.

അമിതക്ഷീണം, മുഖത്തും ശരീരത്തിലും കറുത്ത പാടുകള്‍, ചര്‍മ്മത്തിന്റെ നിറം മങ്ങല്‍, വയറുവേദന, പെട്ടന്ന് തൂക്കം കുറയുക, ഛര്‍ദ്ദി, ശരീരത്തില്‍ ചൊറിച്ചല്‍, വയറില്‍ വെള്ളം കെട്ടിക്കിടക്കുക, കാലുകളിലും ശരീരമാസകലവുമുള്ള നീര്, തലകറക്കം, ത്വക്കില്‍ രക്തക്കലകള്‍ പ്രത്യക്ഷപ്പെടുക, രക്തസ്രാവം, പനി, വയറുവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.കണ്ണിനും ത്വക്കിനും മഞ്ഞ നിറം വരിക, രക്തത്തിലെ ബിലിറൂബിന്‍ ശരീരത്തിന് മാലിന്യമായി പുറന്തള്ളാന്‍ കഴിയാത്തതിനാലാണ് മഞ്ഞനിറം വ്യാപിക്കുന്നത്, വിശപ്പില്ലായ്മ , അടിക്കടി ഉണ്ടാകുന്ന രക്തം കലര്‍ന്നതും അല്ലാത്തതുമായ ശര്‍ദ്ദി. മൂത്രത്തിന് മഞ്ഞ നിറം, അടിവയറ്റിലും കാലുകളിലും ഉണ്ടാകുന്ന നീര്, മയക്കം, തലചുറ്റല്‍, അമിതമായ ടെന്‍ഷന്‍, മലബന്ധം, മലത്തിനു കറുപ്പ് നിറം രക്തത്തിന്റെ സാമിപ്യം തുടങ്ങിയ എല്ലാം തന്നെ ലിവര്‍ സിരോസിസിനറെ ലക്ഷണമാണ്.

ലിവര്‍ സിറോസിസ് ബാധിച്ചവര്‍ക്ക് ശരിയായ ചികിത്സ ലഭ്യമാകാത്ത പക്ഷം. കോമയില്‍ ആകാനുള്ള സാധ്യത വളരെ ഏറെയാണ്. കരള്‍രോഗത്തിന്റെ ഏറ്റവും അവസാനത്തെയും ഏറ്റവും ഗുരുതരവുമായ ലക്ഷണമാണ് കോമ അഥവാ മസ്തിഷ്‌കാഘാതം.

കരള്‍ സുരക്ഷിതമെങ്കില്‍ ജീവിതവും സുരക്ഷിതം എന്ന് പറയുന്ന പോലെ, കരളിന്റെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്. ചിട്ടയായ ജീവിതരീതി, മദ്യം ഒഴിവാക്കല്‍ , രോഗ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെയുള്ള ചികിത്സ തുടങ്ങിയവയിലൂടെ നിങ്ങള്‍ക്ക് ജീവിതം തിരിച്ചു പിടിക്കാനാകും. അല്ലാത്ത പക്ഷം , മരണം ക്ഷണിച്ചു വരുത്തുകയായിരിക്കും നിങ്ങള്‍ ചെയ്യുന്നത്

Scroll To Top