Monday December 05, 2016
Latest Updates

കോട്ടയം നവജീവന് ഡബ്ലിനിലെ  നാട്ടരങ്ങ് നാടക സംഘത്തിന്റെ ‘ഇമ്മിണി ചെറ്യ’ഒരു സഹായം !

കോട്ടയം നവജീവന് ഡബ്ലിനിലെ  നാട്ടരങ്ങ് നാടക സംഘത്തിന്റെ ‘ഇമ്മിണി ചെറ്യ’ഒരു സഹായം !

ഡബ്ലിന്‍:ഡബ്ലിനിലെ നാടക സ്‌നേഹികളായ മലയാളികളുടെ കൂട്ടായ്മയായ ‘നാട്ടരങ്ങ്’ നാടകസംഘത്തിന്റെ പ്രഥമ നാടകമായ ‘ഇമ്മിണി ബല്യ ഒന്ന്’ ന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് സമാഹരിച്ച 50,000 രൂപ നാടക പ്രവര്‍ത്തകരായ അനു ജോസും , പ്രിന്‌സ് അങ്കമാലിയും ചേര്‍ന്ന് കോട്ടയത്തെ നവജീവന്‍ ട്രസ്റ്റ് സ്ഥാപകനായ പി.യു. തോമസിന് കൈമാറി.

‘ഇമ്മിണി ബല്യ ഒന്ന്’ ന്റെ പ്രദര്‍ശനസമയത്ത് ഈ നാടകപ്രദര്‍ശനത്തില്‍ നിന്നും ലഭിക്കുന്ന ലാഭ വിഹിതം നവജീവന് സംഭാവനയായി നല്‍കുമെന്ന് നാട്ടരങ്ങ് നാടക സംഘം അറിയിച്ചിരുന്നു.

കോട്ടയം ജില്ലയിലെ മെഡിക്കല്‍ കോളേജിനു സമീപം സ്ഥിതി ചെയ്യുന്ന നവജീവന്‍ ട്രസ്റ്റ് 200പരം അന്തേവാസികള്‍ക്കും മൂന്ന് ആശുപത്രികളിലെ ( മെഡിക്കല്‍ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്, ജില്ലാ ആശുപത്രി) നിര്‍ധനനായ രോഗികള്‍ ഉള്‍പ്പെടെ 3,500 ല്‍ പരം ആളുകള്‍ക്ക് ദിവസം മൂന്നു നേരം നല്ല ഭക്ഷണം കൊടുക്കുവാനും അന്തേവാസികളുടെ മരുന്നിനും മറ്റു ചിലവുകള്‍ക്കുമായി പ്രതിദിനം 95,000 രൂപ ചിലവാക്കുന്നു.നവജീവന് സഹായമെത്തിക്കാന്‍ നാട്ടരങ്ങ് നാടകസംഘത്തോട് സഹകരിച്ച എല്ലാ മലയാളീ സുഹൃത്തുക്കളെയും ഈ അവസരത്തില്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നതായി നാടക പ്രവര്‍ത്തകര്‍ അറിയിച്ചു.

‘നാട്ടരങ്ങ്’ നാടകസംഘത്തിന്റെ അടുത്ത നാടകം മാര്‍ച്ച് അവസാനത്തോടുകൂടി അരങ്ങത്ത് എത്തുന്നതാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് ഐറിഷ് മലയാളികളുടെ സഹായ സഹകരണം  നാടക പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു

വിവരങ്ങള്‍ക്ക്: 
ഉദയ് നൂറനാട് 0863527577 
പ്രിന്‌സ് അങ്കമാലി  0862349138
nava jee

 

Scroll To Top