Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ഗാര്‍ഡയെ കണ്ടോ? വയസ് 3 !

അയര്‍ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ഗാര്‍ഡയെ കണ്ടോ? വയസ് 3 !

കോര്‍ക്ക് :രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗാര്‍ഡയെ നിങ്ങള്‍ക്കു പരിചയമുണ്ടോ? 3 വയസ്സുകാരനായ സീജയ് മകാര്‍ഡില്‍ ആണ് അത്. മൊണാഗനിലെ കാസില്‍ബ്ലെയ്‌നി സ്വദേശിയായ സീജയ് ലുക്കീമിയയുമായുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍.കഴിഞ്ഞ സെപ്റ്റംബറിലാണ് ആദരസൂചകമായി സീജയ്ക്ക് ഗാര്‍ഡ പദവി നല്‍കിയത്.

ഗാര്‍ഡ സ്റ്റേഷനുകളും സഹപ്രവര്‍ത്തകരെയും ഇന്‍സ്‌പെക്ട് ചെയ്യുക എന്നതാണ് ‘കുഞ്ഞു ഗാര്‍ഡ’യുടെ ഡ്യൂട്ടി. മുമ്പ് കോര്‍ക്ക് സിറ്റിയിലായിരുന്ന സീജയ് അവിടെവച്ച് ആര്‍.ടി.ഇയിലെ ഡാത്തി ഒയെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. എന്തിനെന്നോ, താന്‍ നല്‍കിയ ബ്രോക്കോളി കഴിക്കാഞ്ഞതിന്‍ തുടര്‍ന്ന് ഏയ്ഞ്ചല്‍ സീ ഗാര്‍ഡ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ട് ചെയ്യുകയും ഹോള്‍വോവ്‌ലൈന്‍ നേവല്‍ ബേസിലെത്തി ഐറിഷ് നേവല്‍ സര്‍വീസ് മിലിട്ടറി പോലീസ് സെക്ഷനും ഫോട്ട ഐലന്‍ഡും കണ്ടു.

ഇപ്പോള്‍ ചികിത്സയിലായ സീജയ് എത്രയും പെട്ടെന്ന് തിരികെ വരാന്‍ പ്രാര്‍ത്ഥിക്കുകയാണ് സഹപ്രവര്‍ത്തകര്‍. സീജയെയും കുടുംബത്തെയും പിന്തുണച്ച് അയര്‍ലണ്ടുകാര്‍ക്കും പോലീസ്, നേവി, എന്നിവര്‍ക്കും ഗാര്‍ഡ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.IGAR

Scroll To Top