Thursday August 24, 2017
Latest Updates

കരയുന്ന കുഞ്ഞിനെ 42 സെക്കന്ഡ് കൊണ്ട് ഉറക്കുന്ന സിഡ്‌നിയിലെ അപ്പന്‍ (വീഡിയോ)

കരയുന്ന കുഞ്ഞിനെ 42 സെക്കന്ഡ് കൊണ്ട് ഉറക്കുന്ന സിഡ്‌നിയിലെ അപ്പന്‍ (വീഡിയോ)

കുട്ടികളെ ഉറക്കുന്നത് നിങ്ങള്‍ക്ക് വലിയ തലവേദനയാണോ? എന്നാല്‍ ഇതാ ഇതിനൊരു കിടിലന്‍ പരിഹാരവുമായി സിഡ്‌നിയില്‍ നിന്നും ഒരച്ഛന്‍. സിഡ്‌നിക്കാരന്‍ നഥാന്‍ ഗ്രേസാണ് വെറുമൊരു തൂവാല മാത്രമുപയോഗിച്ച് 42 സെക്കണ്ടിനുള്ളില്‍ കുട്ടികളെ ഉറക്കുന്ന വിദ്യയുമായി യൂടൂബില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വീഡിയോയില്‍ ഗ്രേസ് തന്റെ കുഞ്ഞിന്റെ മുഖത്ത് തൂവാല കൊണ്ട് ഒരു പ്രത്യേക തരത്തില്‍ തടവുന്നതും, ഒരു മിനിട്ടിനുള്ളില്‍ തന്നെ കുഞ്ഞു സുഖകരമായി നിദ്ര പ്രാപിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് ഉള്ളത്.
ഗ്രേസ് തന്റെ വീഡിയോ യൂടൂബില്‍ ഷെയര്‍ ചെയ്തിരുന്നു. സമാന പ്രശ്‌നം കൊണ്ട് ബുദ്ധിമുട്ടുന്ന 60 ലക്ഷത്തിലകം രക്ഷിതാക്കള്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു.
മക്കളെ ഉറക്കാന്‍ ‘പണിപ്പെടുന്ന ‘മാതാപിതാക്കള്‍ക്ക് പരീക്ഷിച്ചു നോക്കാം!

Scroll To Top