Friday December 09, 2016
Latest Updates

ലിത്വാനിയ യൂറോ സോണില്‍ ചേര്‍ന്നു,ഇനി നാണയം യൂറോ 

ലിത്വാനിയ യൂറോ സോണില്‍ ചേര്‍ന്നു,ഇനി നാണയം യൂറോ 

വിന്‍നിയസ് : അവസാനവട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ലിത്വാനിയ യൂറോ സോണില്‍ ചേര്‍ന്നു.ഇനി യൂറോ ആയിരിക്കും ലിത്വാനിയായുടെ ഔദ്യോഗിക നാണയം. കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമുണ്ടായത്. റഷ്യന്‍ മിലിട്ടറി ഭരണത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് പുതിയ തീരുമാനം. 1990ലാണ് സോവിയറ്റ് റഷ്യയില്‍ നിന്നും രാജ്യത്തിന് സ്വാതന്ത്യം ലഭിച്ചത്.ബാള്‍ട്ടിക് മേഖലയില്‍ നിന്നും 2004ല്‍ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്ന മൂന്നു രാജ്യങ്ങളില്‍ ഒന്നാണ് ലിത്വാനിയ.എസ്‌തോണിയയും ലാത്വിയയുമാണ് മറ്റു രണ്ടു രാജ്യങ്ങള്‍ .

യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ക്കുവാനായി അധികൃതര്‍ നന്നേ പാടു പെടുന്നുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങളിലായി തങ്ങളുടെ സ്വന്തമായിരുന്ന നാണയങ്ങള്‍ മാറുന്നതില്‍ അതിയായ ദുഖമുണ്ടെന്ന് ധനകാര്യമന്ത്രി റിമാന്റ്‌സ് സാഡ്‌സിയസ് പറഞ്ഞു. ലിത്വാനിയയില്‍ ഉപയോഗത്തിലിരുന്ന കറന്‍സിയായ ലിറ്റാസിനെക്കുറിച്ചാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.ജനസംഖ്യയില്‍ 53 ശതമാനം പേരുടെ പിന്തുണയെ യൂറോ ക്രമത്തിലേയ്ക്ക് മാറുന്നതിനെ പിന്തുണയ്ക്കുന്നുള്ളൂ എന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. 

ഇന്നു മുതല്‍ ലിത്വാനിയയും മാറുകയാണ് യൂറോപ്യന്‍ യൂണിയന്റെ ഏകീകൃത നാണയമായ യൂറോയിലേക്ക്.ലിത്വാനിയയുടെ നാണയം ലിതാസും യുറോപ്യന്‍ സാമ്പത്തികമേഖലയില്‍പെടുകയും യൂറോയുടെ വിനിമയത്തിലേക്ക് മാറും

1918ലും 1990ലും മോസ്‌കോയില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ ലിത്വാനിയയില്‍ ഐക്യവും ഏകീകരണവും ദേശീയതയും ശക്തമായി നിലനിര്‍ത്തിയത് ലിതാസ് നാണയമായിരുന്നു. പുതിയ യൂറോ നാണയത്തിലും പഴയ ലിതാസ് നാണയത്തിലുണ്ടായിരുന്ന മുദ്രകള്‍ നിലനില്‍ക്കുമെന്ന് ലിത്വാനിയ പ്രഖ്യാപിച്ചിട്ടുണ്ട്. ആയുധങ്ങളും ആവനാഴിയുമായി കുതിരപ്പുറത്തേറി വരുന്ന സൈനികന്റെ ചിത്രമാണ് ലിത്വാനിയന്‍ നാണയത്തിലുണ്ടായിരുന്ന ദേശീയമുദ്ര.ആദ്യമായി പ്രധാനമന്ത്രി 10 യൂറോ ബാങ്ക് നോട്ട് മെഷീനില്‍ നിന്നും പിന്‍വലിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. 

132 മില്യന്‍ യൂറോയുടെ നോട്ടുകള്‍ രാജ്യത്ത് വിതരണം ചെയ്യാനായി എത്തിക്കഴിഞ്ഞു.അടുത്ത രണ്ടാഴ്ച്ചയില്‍ കൂടി രണ്ടു കറന്‍സികളും രാജ്യത്ത് വിതരണത്തിനുണ്ടാവും.ജൂണ്‍ വരെ കടകളില്‍ പഴയ നാണയവും കൈമാറ്റം ചെയ്യാം. 

Scroll To Top