Tuesday December 06, 2016
Latest Updates

ഐറിഷ് മലയാളി സുരേഷ് സി പിള്ളയുടെ പ്രഥമ പുസ്തക പ്രകാശനം ഡിസംബര്‍ 17ന് ചങ്ങനാശ്ശേരിയില്‍

ഐറിഷ് മലയാളി സുരേഷ് സി പിള്ളയുടെ പ്രഥമ പുസ്തക പ്രകാശനം ഡിസംബര്‍ 17ന് ചങ്ങനാശ്ശേരിയില്‍

സ്ലൈഗോ:ഐറിഷ് മലയാളി പ്രൊഫ. സുരേഷ് സി. പിള്ളയുടെ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരം പുസ്തക രൂപത്തിലേയ്ക്ക്. ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകളില്‍ നിന്ന് തിരഞ്ഞെടുത്ത നൂറോളമെണ്ണമാണ് കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ ബുക്ക്സ്റ്റോറായ ഇന്ദുലേഖ ഡോട്ട് കോമിന്റെ (www.indulekha.com) പ്രസിദ്ധീകരണ വിഭാഗമായ ‘താമര,’ വായനക്കാരുടെ കൈകളിലെത്തിക്കുന്നത്.

ഡിസംബര്‍ 17ന് ചങ്ങനാശ്ശേരിയില്‍ പ്രമുഖ സാഹിത്യകാരന്‍  ബെന്യാമിന്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കും. ഐറിഷ് മലയാളിയായ അജിത്ത് കേശവനാണ് പുസ്തകത്തിന്റെ ലോഗോ നിര്‍മ്മിച്ചിരിക്കുന്നത്. കോട്ടയം ആസ്ഥാനമായ ഇന്ദുലേഖാ പബ്ലിക്കേഷന്‍സിന്റെ വെബ്സൈസ്റ്റില്‍ നിന്നും നവംബര്‍ പകുതിയോടുകൂടി പുസ്തകം പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. അതോടൊപ്പം ലോകത്ത് എവിടേയ്ക്കും പുസ്തകം അയച്ചു തരാനുള്ള സൗകര്യവും ‘ഇന്ദുലേഖ’ നല്‍കുന്നു.

സ്ലൈഗോ സന്ദര്‍ശിക്കാനെത്തിയ ബെന്യാമിനോടൊപ്പം പ്രൊഫ.സുരേഷ് സി പിള്ള

സ്ലൈഗോ സന്ദര്‍ശിക്കാനെത്തിയ ബെന്യാമിനോടൊപ്പം പ്രൊഫ.സുരേഷ് സി പിള്ള

ജീവിതഗന്ധിയായ ധാരാളം ഓര്‍മ്മകള്‍ പച്ചയായി, തന്റെ സുഹൃത്തുക്കളുമായി ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്ന സുരേഷ്, അവരുടെ കൂടെ ആവശ്യപ്രകാരമാണ് കുറിപ്പുകള്‍ പുസ്തകരൂപത്തിലാക്കുന്നത്.

കോട്ടയം കറുകച്ചാല്‍ സ്വദേശിയായ സുരേഷ്, സ്ലൈഗോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ നാനോ ടെക്നോളജി വിഭാഗം മേധാവിയാണ്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു. ഭാര്യ സരിത. മക്കള്‍ ശ്രീഹരി, ശ്രീശേഖര്‍.
വാര്‍ത്ത-നൈനാന്‍ തോമസ്

RELATED NEWS….

തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായ കഥ…!ലോകം, സുരേഷ് പിള്ളയെ തേടിയെത്തുന്നു,സ്ലൈഗോ മലയാളികളും ആഹ്ലാദത്തിമിര്‍പ്പില്‍ 

Scroll To Top