Saturday December 10, 2016
Latest Updates

ഈ ലാലേട്ടന്‍ എന്തോരം നല്ലതാണെന്നോ!സിനിമാ നടി ലിസിയ്ക്ക് പറയാനുള്ള രഹസ്യങ്ങള്‍ !

ഈ ലാലേട്ടന്‍ എന്തോരം നല്ലതാണെന്നോ!സിനിമാ നടി ലിസിയ്ക്ക് പറയാനുള്ള രഹസ്യങ്ങള്‍ !

സ്വന്തം അപ്പനെ അപ്പനല്ലെന്നു പറഞ്ഞ് തള്ളി കളഞ്ഞയാളാണ് സിനിമാ നടി ലിസി.എങ്കിലും ചിലപ്പോഴൊക്കെ മറ്റുള്ളവരെകുറിച്ചു നന്മ പറഞ്ഞു കൊണ്ട് ലിസി രംഗത്ത് വരും.ഈയിടെ ലിസി അഭിപ്രായം പറഞ്ഞത് തന്റെ പ്രീയ സുഹൃത്ത് സുചിത്രയെ കുറിച്ചാണ്.മോഹന്‍ലാലിന്റെ ഭാര്യ.

സംവിധായകന്‍ പ്രിയദര്‍ശന്റെ കുടുംബത്തിന് മോഹന്‍ലാലിന്റെ കുടുംബവുമായി ഉള്ള ബന്ധം പണ്ടേ പ്രശസ്തമാണ്. പ്രിയനും ലിസിയും തമ്മിലുള്ള പ്രശ്‌നങ്ങളിലും ലാലും കുടുംബവും ഒരുപാട് തവണ ഇടപെട്ടിട്ടുണ്ട്. ലാലിന്റെ ഭാര്യ സുചിത്രയോട് തനിക്ക് അസൂയ തോന്നിയിരുന്നുവെന്നാണ് നടി ലിസിയുടെ പുതിയ വെളിപ്പെടുത്തല്‍.സുചിയെ എപ്പോള്‍ കണ്ടാലും നൂറു നാവാണ്. പറയുന്നത് മുഴുവന്‍ ലാലിന്റെ കാര്യങ്ങളാണത്രേ.

ഒരു ദിവസം പത്ത് തവണയെങ്കിലും സുചിത്രയെ മോഹന്‍ലാല്‍ വിളിക്കും.എത്ര തിരക്കുണ്ടായാലും ഭാര്യയെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും തമാശപറയുകയും ചെയ്യുന്ന ഒരു ഭര്‍ത്താവിനെ ഞാന്‍ കണ്ടിട്ടില്ല.വളരെ തമാശയോട് കൂടിയാണ് ലാല്‍ ഭാര്യയോട് സംസാരിക്കുന്നത്. കുടുംബത്തോട് ഇത്രയധികം അറ്റാച്ച്ഡ് ആയ ഒരാള്‍ വേറെയില്ലെന്നാണ് മോഹന്‍ ലാലിന്റെ അടുത്ത സുഹൃത്തുകൂടിയായ ലിസി പറയുന്നത്. 

വലിയ വിഷയങ്ങളൊന്നും ലാല്‍ ഭാര്യയോട് സംസാരിക്കില്ല, ഭക്ഷണംകഴിച്ച കാര്യങ്ങളൊക്കെയായിരിക്കും സംസാരിക്കുക. എന്നാലും മോഹന്‍ലാല്‍ വിളിക്കും. 

അടുക്കളയില്‍ ഭാര്യയെ സഹായിക്കുന്ന ഗൃഹനാഥന്‍ കൂടിയാണ് ലാല്‍.നോണ്‍ വെജ് വിഭവങ്ങള്‍ നന്നായി പാചകം ചെയ്യും. മട്ടണ്‍ റോഗണ്‍ ജോഷ് എന്ന ലാലിന്റെ സ്‌പെഷ്യല്‍ ഐറ്റത്തിനു പ്രത്യേക രുചി തന്നെയാണെന്നും സുചിത്ര പറഞ്ഞാണ് ലിസി അറിഞ്ഞത്.

നടനെന്ന നിലയിലും സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും ലാലിന്റെ മഹത്വം അടുത്തറിഞ്ഞിട്ടുണ്ട്. കളിയില്‍ അല്‍പം കാര്യം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ആദ്യമായി ലാലിനെ കാണുന്നത്. പിന്നീട് മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു, ബോയിങ് ബോയിങ്, മിഴിനീര്‍ പൂവുകള്‍, ഹലോ മൈഡിയര്‍ റോങ് നമ്പര്‍, ചിത്രം എന്നീ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. മദ്രാസില്‍ സുകുമാരിയുടെ വീട്ടില്‍ വച്ചാണ് ലാലിന്റെ ഭാര്യ സുചിത്രയെ പരിചയപ്പെടുന്നത്. ലാലിന്റെ വിവാഹം ഉറപ്പിച്ച ശേഷം സുകുമാരിയെ കാണിക്കാന്‍ സുചിത്രയെയുമായി കൂട്ടിവന്നപ്പോഴായിരുന്നു പരിചയപ്പെട്ടത്. 

അതിനുശേഷം തങ്ങള്‍ മികച്ച കൂട്ടുകാരികളാണെന്നു ലിസി പറയുന്നു. പ്രിയദര്‍ശനും ലിസിയും വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ അതില്ലാതാക്കാന്‍ അവര്‍ക്കിടയില്‍ മധ്യസ്ഥ ശ്രമം നടത്തിയിരുന്നത് ലാലും സുചിത്രയുമായിരുന്നു. എന്തായാലും ഭര്‍ത്താവിനെയും അപ്പനെയും തള്ളി പറഞ്ഞ് സുഹൃത്തിന്റെ ഭര്‍ത്താവിന്റെ നന്മയും പറഞ്ഞു പരത്തി നടക്കുന്ന ആള്‍ അത്ര ശരിയല്ലെന്ന് സിനിമാ ഗോസിപ്പുകള്‍ പരക്കുമ്പോള്‍ ഉള്ളിരിപ്പ് വെളിയില്‍ പറഞ്ഞത് അബദ്ധമായി പോയി എന്നാണ് താര വിചാരം 


Scroll To Top